ലോകകപ്പ് യോഗ്യതാ റൗണ്ട് പോരാട്ടത്തിൽ കരുത്തരായ അർജന്റീനയ്ക്ക് സമനില മാത്രം. ലാറ്റിനമേരിക്കൻ മേഖലയിൽ നിന്നുള്ള പോരാട്ടത്തിൽ പരാഗ്വെയാണ് അർജന്റീനയെ സമനിലയിൽ തളച്ചത്. ഇരുടീമുകളും ഓരോ ഗോൾ വീതം നേടി.
അർജന്റീനയിൽ നടന്ന മത്സരത്തിൽ സന്ദർശകരാണ് ആദ്യം ഗോൾ നേടിയത്. മിഗ്വേൽ അൽമിറോണിനെ അർജന്റൈൻ താരം വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി വലയിൽ കയറ്റി എയ്ഞ്ചൽ റൊമേറോയാണ് പരാഗ്വെയെ മുന്നിലെത്തിച്ചത്. പരാഗ്വെയുടെ ഈ ലീഡിന്റെ ആയുസ് ഇരുപത് മിനിറ്റായിരുന്നു. 41-ാം മിനിറ്റിൽ നിക്കോളാസ് ഗോൺസാലിസിലൂടെ അർജന്റീന ഒപ്പമെത്തി. ജിയോവാനി ലോ കെൽസോയുടെ കോർണർ കിക്കിൽ നിന്നായികരുന്നു ഈ ഗോൾ.
മത്സരത്തിന്റെ രണ്ടാം പകുതിയിൽ സൂപ്പർതാരം ലയണൽ മെസി ഒരു ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ അത് അസാധുവായി. ഗോളിനായുള്ള ബിൽഡ് അപ്പിൽ അർജന്റൈൻ താരം നിക്കോളാസ് ഡോമിംഗ്വോസ് പരാഗ്വെ താരത്തെ ഫൗൾ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് ഗോൾ നിഷേധിച്ചത്. പരാഗ്വെയോട് സമനിലയായെങ്കിലും മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി അർജന്റീന തന്നെയാണിപ്പോഴും ലാറ്റനമേരിക്കയിൽ മുന്നിൽ.
The post മെസിയുടെ ഗോൾ നിഷേധിച്ചു; അർജന്റീനയ്ക്ക് സമനില മാത്രം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3prLcen
via IFTTT
No comments:
Post a Comment