ചിലെ ഫുട്ബോളിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ നാടകീയ സംഭവങ്ങളിൽ അമ്പരന്നിരിക്കുകയാണ് ആരാധകർ. വൈദ്യുതി മുടങ്ങിയതിനെത്തുടർന്ന് ഏതാണ്ട് ഒരു മാസം മുമ്പ് നിർത്തിവച്ച മത്സരം ബുധനാഴ്ച് പുനരാരംഭിച്ചതാണ് ആരാധകരെ അമ്പരിപ്പിച്ചിരിക്കുന്നതും ലോകശ്രദ്ധ നേടിയതും.
ഒക്ടോബർ 15-നായിരുന്നു ചിലെയിലെ പ്രധാന ക്ലബായ യുണിവേർസിദാദ് കാത്തോലിക്ക,ക്യുറിസോയെ നേരിട്ടത്. മത്സരം കാത്തോലിക്ക എതിരില്ലാത്ത രണ്ട് ഗോളിന് പിന്നിൽ നിൽക്കവെയാണ്, അവർക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചത്. എന്നാൽ ഇത് വാർ പരിശോധിക്കുമ്പോഴാണ്, സ്കോർ ബോർഡിന് തീപിടിക്കുകയും തുടർന്ന് വൈദ്യതു മുടങ്ങിയതോടെ മത്സരം മാറ്റിവയ്ക്കുകയും ചെയ്തത്.
തുടർന്ന് നാല് ദിവസം കഴിഞ്ഞാണ് ചിലെ ലീഗ് അധികൃതർ, പെനാൽറ്റി അനുവദിച്ചത് ശരിവച്ചത്. ഒപ്പം ബുധനാഴ്ച, ഈ മത്സരം നിർത്തിവച്ചിടത്തുനിന്ന് പുനരംരാഭിക്കാനും ഉത്തരവിട്ടു.
ഇത് പ്രകാരം കഴിഞ്ഞ ദിവസം പെനാൽറ്റി കിക്കോടെ മത്സരം പുനരാരംഭിച്ചു. അവിടേയും കാത്തിരുന്നത് നാടകീയത തന്നെ. കാത്തോലിക്ക താരം ഫെർണാണ്ടോ സാംപെഡ്രി രണ്ട് തവണ കിക്കെടുത്തെങ്കിലും, ഇത് രണ്ടും എതിർഗോളി ഫാബിയൻ സെർഡ തടഞ്ഞു. എന്നാൽ രണ്ട് തവണയും സെർഡ കിക്കെടുക്കും മുമ്പ് നിന്നിടത്ത് നിന്ന് അനങ്ങിയെന്ന് പറഞ്ഞ് റെഫറി വീണ്ടും കിക്കെടുപ്പിച്ചു. മൂന്നാം അവസരത്തിൽ സാംപെഡ്രി ലക്ഷ്യം കണ്ടു.
മത്സരത്തിൽ വീണ്ടും ഗോളുകൾ പിറന്നെങ്കിലും ഒടുവിൽ ക്യൂറിസോ തന്നെ വിജയിച്ചു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ജയം. അതേസമയം തന്നെ കാത്തോലിക്കയ്ക്കായി ഈ പെനാൽറ്റി കിക്ക് നേടിയെടുത്ത സെസാർ പിനാറെസ് ഇപ്പോൾ ക്ലബിനൊപ്പമില്ല. ഈ ഒരു മാസത്തിനിടെ താരം ബ്രസീൽ ക്ലബ് ഗ്രെമിയോയിലേക്ക് ചേക്കേറുകയും ചെയ്തു.
The post പെനാൽറ്റി അനുവദിച്ചത് ഒക്ടോബറിൽ, ഗോളാക്കിയത് കഴിഞ്ഞ ദിവസം; നാടകീയ സംഭവങ്ങൾ ചിലെയിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/3knCytT
via IFTTT
No comments:
Post a Comment