ആസിയാന്റെ കോവിഡ് പ്രവര്‍ത്തന ഫണ്ടിലേക്ക് ഇന്ത്യ ദശലക്ഷം ഡോളര്‍ നല്‍കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

ആസിയാന്റെ കോവിഡ് പ്രവര്‍ത്തന ഫണ്ടിലേക്ക് ഇന്ത്യ ദശലക്ഷം ഡോളര്‍ നല്‍കും

ന്യൂഡൽഹി: തെക്ക് കിഴക്കൻ ഏഷ്യൻ രാഷ്ട്രങ്ങളുടെ സംഘടനയായ ആസിയാന്റെ(ASEAN) കോവിഡ്-19 പ്രതിരോധപ്രവർത്തനഫണ്ടിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പത്ത് ലക്ഷം യുഎസ് ഡോളർ ധനസഹായം പ്രഖ്യാപിച്ചു. വ്യാഴാഴ്ച നടന്ന 17-മത് ആസിയാൻ-ഇന്ത്യ ഉച്ചകോടിയിലായിരുന്നു പ്രഖ്യാപനം. വെർച്വലായി നടന്ന സമ്മേളനത്തിൽ കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന പ്രതിരോധപ്രവർത്തനങ്ങളെ കുറിച്ചും അന്താരാഷ്ട്ര സമൂഹത്തിന് രാജ്യം നൽകി വരുന്ന പിന്തുണയെ കുറിച്ചും കോവിഡിനെതിരെ ആസിയാൻ നടത്തുന്ന പ്രവർത്തനങ്ങളെ പറ്റിയും മോദി സംസാരിച്ചു. ഇന്ത്യയും മറ്റ് ആസിയാൻ രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു. കോവിഡാനന്തരമുള്ള സാമ്പത്തിക പുരുജ്ജീവനത്തിനായി വിതരണശൃംഖലകളുടെ വൈവിധ്യവത്കരണത്തെ കുറിച്ചും മോദി സൂചിപ്പിച്ചു. ഇന്തോ-പസഫിക് സമുദ്രമേഖലയിലെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കുന്നതിനായി ഇന്ത്യ അവതരിപ്പിച്ച ഇന്തോ-പസഫിക് ഓഷ്യൻസ് ഇനിഷ്യേറ്റീവ് (IPOI), ഈ മേഖലയിലെ രാജ്യങ്ങളുടെ സുരക്ഷയും വികസനവും ഉറപ്പുവരുത്തുന്ന നയങ്ങൾ ഉൾക്കൊള്ളുന്ന സെക്യൂരിറ്റി ആൻഡ് ഗ്രോത്ത് ഫോർ ഓൾ ദ റീജിയൻ (SAGAR) എന്നിവയെ സംബന്ധിച്ചും അദ്ദേഹം സംസാരിച്ചതായി വിദേശകാര്യവകുപ്പ് വ്യക്തമാക്കി. Content Highlights: PM Modi announces 1 million US Dollars aid to Covid-19 ASEAN Response Fund

from mathrubhumi.latestnews.rssfeed https://ift.tt/2UmQ0n5
via IFTTT

No comments:

Post a Comment

Post Bottom Ad

Pages