സാക്ഷിയെ വിളിക്കാന്‍ പുതിയ സിം കാര്‍ഡ്,ടവര്‍ ലൊക്കേഷന്‍ പത്തനാപുരം,നിര്‍ണായകം സിസിടിവി ദൃശ്യങ്ങള്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, November 12, 2020

സാക്ഷിയെ വിളിക്കാന്‍ പുതിയ സിം കാര്‍ഡ്,ടവര്‍ ലൊക്കേഷന്‍ പത്തനാപുരം,നിര്‍ണായകം സിസിടിവി ദൃശ്യങ്ങള്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയെ സ്വാധീനിക്കാൻ നടന്നത് വലിയ ഗൂഢാലോചന. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻ ലാലിനെ സ്വാധീനിക്കാൻ കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറി വിളിച്ചതായി വ്യക്തമായി. വിപിൻ ലാലിനെ വിളിക്കാൻ മാത്രമായി സിം കാർഡ് എടുത്തതായി കണ്ടെത്തിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നാണ് സിം കാർഡ് സംഘടിപ്പിച്ചത്. ഇതുപയോഗിച്ച് വിപിൻ ലാലിനെ മാത്രമാണ് വിളിച്ചത്. ജനുവരി 28നായിരുന്നു പ്രദീപ് കുമാർ വിപിൻലാലിനെ ഫോൺവിളിച്ച് കൂറുമാറണമെന്ന് ആവശ്യപ്പെട്ടത്. ഇത് വിപിൻലാൽ ബേക്കൽ പോലീസിൽ നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ജനുവരി 23ന് പ്രദീപ് കുമാർ കാഞ്ഞങ്ങാടെത്തി വിപിൻ ലാലിന്റെ അമ്മാവന്റെ ഫോണിൽ നിന്ന് ബിബിനെ വിളിച്ച് മൊഴി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെയാണ് മറ്റൊരു സിം കാർഡിൽ നിന്ന് ജനുവരി 28ന് വിപിനെ വിളിച്ചത്. ഇതിന്റെ ടവർ ലൊക്കേഷൻ പത്തനാപുരം ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാടെത്തി വിപിനെ വിളിച്ചതിനു ശേഷം സ്വന്തം ഫോണുപയോഗിച്ച് രണ്ട് പ്രധാന വ്യക്തികളെ കൂടി പ്രദീപ് കുമാർ വിളിച്ചിട്ടുണ്ട്. കേസിൽ ഉന്നതരുൾപ്പെട്ട ഗൂഢാലോചന നടന്നിട്ടുണ്ടെന്ന തെളിവുകളാണ് ഇതിലൂടെ പുറത്തുവരുന്നത്. പ്രദീപ് കുമാർ കാഞ്ഞങ്ങാട് ജ്വല്ലറിയിലെത്തിയതിൻറെ സിസിടിവി ദൃശ്യങ്ങൾ Photo: Facebook/Jyothikumar Chamakkala കാഞ്ഞങ്ങാടെ ഹോട്ടലിൽ തങ്ങിയപ്പോൾ നൽകിയ മേൽവിലാസം പ്രദീപ് കുമാറിന്റേതാണ്. അടുത്തദിവസം ഓട്ടോ പിടിച്ച് ബേക്കലിലെത്തി വിപിൻ ലാലിന്റെ അമ്മാവൻ ഗിരീഷ് കുമാർ ജോലി ചെയ്യുന്ന ജ്വല്ലറിയിൽ എത്തി. അമ്മാവൻ ജോലി ചെയ്യുന്ന വാച്ച് സെക്ഷനിലെത്തി 6000 രൂപ മുടക്കി വാച്ച് വാങ്ങി. എന്നാൽ ഇതിന്റെ ബില്ലിൽ മറ്റൊരു പേരാണ് നൽകിയത്. ഇത് പോലീസ് അന്വേഷണത്തിൽ വ്യക്തമായി. ഭീഷണിപ്പെടുത്തി മൊഴിമാറ്റാൻ ശ്രമം നടന്നുവെന്ന് കാണിച്ച് വിപിൻ ലാൽ പോലീസിൽ പരാതി നൽകിയതോടെയാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഫോൺകോൾ സംബന്ധിച്ച വിവരങ്ങളും ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണത്തിൽ നിർണായകമായി. കെപിസിസി ജന.സെക്രട്ടറി ജ്യോതികുമാർ ചാമക്കലയും പ്രദീപ് കുമാർ ബേക്കലിലെ ജ്വല്ലറിയിലെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവിട്ടിരുന്നു. മാപ്പുസാക്ഷിയായ ബേക്കൽ സ്വദേശി വിപിൻലാലിന്റെ ബന്ധുവിനെ കാണാൻ പ്രദീപ് എത്തുന്ന ദൃശ്യങ്ങൾ ആണിത്. ദൃശ്യങ്ങളിൽ ഉള്ളത് പ്രദീപ് കോട്ടത്തല. 2020 ജനുവരി 24നാണ് പ്രദീപ് കാസർകോട്ടെ സ്വകാര്യ ജ്വല്ലറിയിൽ എത്തിയത്. ഗണേഷ് കുമാറെന്ന ഇടത് എംഎൽഎയുടെ താൽപര്യം എന്താണെന്ന് സ്ത്രീ സുരക്ഷയുടെ വക്താക്കൾ മറുപടി പറയണം ചാമക്കാല ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. Content Highlights:Actor-MLA Ganesh Kumar's office secretary booked for threatening witness in actor assault case

from mathrubhumi.latestnews.rssfeed https://ift.tt/38JCnXH
via IFTTT

No comments:

Post a Comment

Post Bottom Ad

Pages