യു.പി.യിൽ ആന്തരാവയവങ്ങൾ എടുത്തനിലയിൽ കുട്ടിയുടെ മൃതദേഹം, ആഭിചാരമെന്നു സംശയം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, November 15, 2020

യു.പി.യിൽ ആന്തരാവയവങ്ങൾ എടുത്തനിലയിൽ കുട്ടിയുടെ മൃതദേഹം, ആഭിചാരമെന്നു സംശയം

കാൻപുർ: ഉത്തർപ്രദേശിെല കാൻപുരിൽ ആറുവയസ്സുകാരിയുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ. കുട്ടിയുടെ ആന്തരാവയവങ്ങൾ കാണാനില്ല. ആഭിചാരമാണെന്നാണ് സംശയം. എന്നാൽ, മൃഗം ആക്രമിച്ചതാകാമെന്ന് പോലീസ് പറയുന്നു. ഭദ്രാസ് ഗ്രാമവാസിയായ കുട്ടി ദീപാവലിക്ക് പടക്കം വാങ്ങാനാണ് ശനിയാഴ്ച രാത്രി പുറത്തിറങ്ങിയത്. രാത്രി വൈകിയും തിരിച്ചെത്താഞ്ഞതിനാൽ വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ കാളി ക്ഷേത്രത്തിനടത്തുള്ള കുറ്റിക്കാട്ടിൽ ഞായറാഴ്ച മൃതദേഹം കണ്ടെത്തി. ആഭിചാരത്തിന്റെ ഭാഗമായി കുട്ടിയെ കൊന്നതാണെന്ന് അച്ഛൻ കരൺ ശംഖവാർ ആരോപിച്ചു. ശ്വാസകോശങ്ങളുൾപ്പെടെയുള്ള ആന്തരാവയവങ്ങൾ നഷ്ടമായിരുന്നു. വന്യമൃഗം ആക്രമിച്ചതാകാമെന്നാണ് പോലീസ് പറയുന്നത്. കുട്ടിയുടെ മരണത്തിന്റെ പേരിൽ അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/32Pp2Jz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages