ന്യൂഡൽഹി: രാജ്യത്ത് 12-18 വരെ പ്രായക്കാർക്ക് കോവിഡ് വാക്സിനായ കോർബെവാക്സ് നൽകാമെന്ന് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധസമിതി ശുപാർശചെയ്തു. എല്ലാപ്രായക്കാരിലും ഒരുപോലെ ഫലപ്രദമായ ഈ വാക്സിൻ കോവിഡ് പ്രതിരോധിക്കാനുള്ള മികച്ചമരുന്നാണെന്ന് ദേശീയ സാങ്കേതികവിദഗ്ധസമിതി അധ്യക്ഷൻ ഡോ. എൻ.കെ. അറോറ പറഞ്ഞു. 15 വയസ്സിന് താഴെയുള്ളവരിൽ ഉപയോഗാനുമതി ലഭിക്കുന്ന ഇന്ത്യയിലെ മൂന്നാമത്തെ വാക്സിനാണിത്. ബയോളജിക്കൽ-ഇയാണ് നിർമാതാക്കൾ. ഇന്ത്യ പൂർണമായും തദ്ദേശീയമായി വികസിപ്പിച്ച ആദ്യ ആർ.ബി.ഡി. പ്രോട്ടീൻ വാക്സിനും കോർബെവാക്സാണ്. 28 ദിവസത്തെ ഇടവേളകളിൽ രണ്ട് ഡോസുകളാണുള്ളത്. ഫലപ്രാപ്തി 90 ശതമാനത്തിലേറെയാണെന്ന് മരുന്നുകമ്പനി അവകാശപ്പെടുന്നു. തോളിലാണ് കുത്തിവെക്കുന്നത്. സാധാരണ റഫ്രിജറേറ്റർ തണുപ്പിൽ വാക്സിൻ സൂക്ഷിക്കാം. നികുതിയില്ലാതെ 145 രൂപയാണ് ഒരു ഡോസിന് വില. ഭാരത് ബയോടെക്കിന്റെ കോവാക്സിൻ (രണ്ട് ഡോസ്) , സൈഡസ് കാഡിലയുടെ സൈക്കോവ്-ഡി (മൂന്ന് ഡോസ്) എന്നിവയാണ് 12 വയസ്സിന് മുകളിലുള്ളവരിൽ ഉപയോഗാനുമതി ലഭിച്ച മറ്റുവാക്സിനുകൾ. ഗർഭിണികൾക്കും നൽകാം മുതിർന്നവർക്കുള്ള കോർബെവാക്സിൻ ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും നൽകാമെന്ന് ദേശീയ സാങ്കേതിക ഉപദേശകസമിതി ശുപാർശചെയ്തു. 2021 ഡിസംബർ 29-ന് അടിയന്തര ഉപയോഗാനുമതി ലഭിച്ചെങ്കിലും കോർബെവാക്സിനെ വാക്സിൻ യജ്ഞത്തിൽ ഉൾപ്പെടുത്തിയിട്ടില്ല. കേന്ദ്രം മരുന്നുകമ്പനിക്ക് മുൻകൂർ തുകയായി 1500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 30 കോടി ഡോസ് വാക്സിൻ ചൊവ്വാഴ്ച കമ്പനി കേന്ദ്രത്തിന് കൈമാറി. Content Highlights: Expert panel recommends EUA to Corbevax jab for 12-18 years
from mathrubhumi.latestnews.rssfeed https://ift.tt/vTbygX5
via IFTTT
Post Top Ad
Tuesday, February 15, 2022
Home
MATHRUBHUMI mathrubhumi.latestnews.rssfeed
12-18 വരെ പ്രായക്കാർക്ക് കോർബെവാക്സ് നൽകാൻ ശുപാർശ; ഗർഭിണികൾക്കും നൽകാം
12-18 വരെ പ്രായക്കാർക്ക് കോർബെവാക്സ് നൽകാൻ ശുപാർശ; ഗർഭിണികൾക്കും നൽകാം
Tags
# MATHRUBHUMI mathrubhumi.latestnews.rssfeed
Share This
About vayalarads
MATHRUBHUMI mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment