വീട്ടുപടിക്കൽ ഓൺലൈൻ സേവനവുമായി റെയിൽവേയും; ആവശ്യക്കാർക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചു കൊടുക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Tuesday, February 15, 2022

വീട്ടുപടിക്കൽ ഓൺലൈൻ സേവനവുമായി റെയിൽവേയും; ആവശ്യക്കാർക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചു കൊടുക്കും

ന്യൂഡൽഹി: സാധനസാമഗ്രികൾ വീട്ടുവാതിൽക്കലെത്തിക്കാൻ ഓൺലൈൻ സേവനവുമായി ഇന്ത്യൻ റെയിൽവേയും. രാജ്യത്തെവിടെയിരുന്നും ഇഷ്ടമുള്ളതും ആവശ്യമുള്ളതുമായ സാധനങ്ങൾ ഉപഭോക്താക്കൾക്ക് എത്തിക്കാൻ പാകത്തിലുള്ള പദ്ധതി തയ്യാറാക്കിവരുകയാണ് റെയിൽവേ. ഇതു പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാൻ നിർദിഷ്ട ചരക്ക്-ഇടനാഴി കോർപ്പറേഷനെ(ഡി.എഫ്.സി.സി.) ചുമതലപ്പെടുത്തിക്കഴിഞ്ഞതായി റെയിൽവേ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ആദ്യഘട്ടം ജൂൺ-ജൂലായിൽ തുടങ്ങും. ദേശീയതലസ്ഥാനമേഖലയും ഗുജറാത്തിലെ സനന്ത് മേഖലയും കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. ഓൺലൈൻ സേവനത്തിനായി പ്രത്യേക പോർട്ടലോ ആപ്പോ ആവിഷ്കരിക്കും. ഇതുവഴി ആവശ്യക്കാർക്കുവേണ്ട സാധനങ്ങൾ ബുക്കു ചെയ്യാം. ഇന്ത്യ പോസ്റ്റ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ ആവശ്യക്കാർക്ക് സാധനങ്ങൾ വീടുകളിലെത്തിച്ചു കൊടുക്കും. ഗുണഭോക്താക്കൾക്ക് ക്യു-ആർ കോഡ് സ്കാൻ ചെയ്തുകൊണ്ടുള്ള രശീതിയും നൽകും. കൂടാതെ, ബുക്കുചെയ്ത സാധനങ്ങളുടെ ചരക്കുനീക്കം അറിയാനും അവസരമൊരുക്കും. നിരക്കും സാധനമെത്തുന്ന സമയവുമൊക്കെ പോർട്ടലും ആപ്പും വഴി ഇടപാടുകാർക്ക് അറിയാനാവും. ഇതിനു പുറമേ, ഭാരമുള്ള ഉത്പന്നങ്ങളും മറ്റും എത്തിച്ചു നൽകാൻ സ്വകാര്യ പങ്കാളിത്തത്തിലുള്ള പദ്ധതിയും റെയിൽവേ പരിഗണിച്ചുവരുന്നു. ചരക്കുവണ്ടികൾ പ്രയോജനപ്പെടുത്തിക്കൊണ്ടും പദ്ധതി നടപ്പാക്കും. മുംബൈ അടിസ്ഥാനമാക്കിയും ഇ-പദ്ധതി ആലോചിക്കുന്നതായി അധികൃർ അറിയിച്ചു. Content Highlights: Railways with doorstep online service

from mathrubhumi.latestnews.rssfeed https://ift.tt/PNVJmCu
via IFTTT

No comments:

Post a Comment

Post Bottom Ad

Pages