
ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ മലയാളി താരം സഞ്ജു സാംസണെതിരെ വിമർശനം നടത്തിയ സച്ചിൻ ടെണ്ടുൽക്കറിന് എതിരെ കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി രംഗത്ത് എത്തി.ഫൈനൽ നടക്കാൻ ഇരിക്കെ സഞ്ജുവിന്റെ ആത്മവിശ്വാസം തകർക്കുന്ന രീതിയിലുള്ള പ്രതികരണങ്ങളിൽ യോജിക്കാനാവില്ല എന്നാണ് ശിവൻ കുട്ടിയുടെ നിലപാട് ചാരത്തിൽ ഉയർന്നു വന്ന മലയാളിയുടെ അഭിമാനമാണെന്നും അദ്ദേഹം പറഞു.
ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ സഞ്ജുവിന്റെ അനാവശ്യ വിക്കറ്റ് കളയൽ എന്നായിരുന്നു സച്ചിന്റെ പരാമർശം. സഞ്ജു ശ്രദ്ധ കാണിച്ചിരുന്നേൽ കുറച്ചു നേരത്തെ മത്സരം അവസാനിപ്പിക്കാമായിരുന്നു എന്നും സച്ചിൻ പറഞ്ഞിരുന്നു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഐ പി എൽ ഫൈനൽ നടക്കാനിരിക്കെ
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ
നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന്
സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്.
ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ്
ഫൈനലിൽ എത്തിയിരിക്കുകയാണ്
സഞ്ജു സാംസൺ നേതൃത്വം നൽകുന്ന
രാജസ്ഥാൻ റോയൽസ്. ഒരു മലയാളി
ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്.
ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നു.
The post സച്ചിനെതിരെ കേരളത്തിന്റെ വിദ്യഭ്യാസ മന്ത്രി : കാരണം ഇതാണ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/CjBKA1V
via IFTTT
No comments:
Post a Comment