
ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം നേട്ടങ്ങൾ കൈവരിച്ച പരിശീലകരിലൊരാളാണ് അന്റോണിയോ ലോപ്പസ് ഹബാസ്. എടികെയെ രണ്ട് തവണ ഐഎസ്എൽ ജേതാക്കളാക്കിയത് ഈ സ്പാനിഷ് പരിശീലകനാണ്. എന്നാൽ കഴിഞ്ഞ സീസണിനിടെ ഹബസാന് ക്ലബ് വിടേണ്ടിവന്നു.
എടികെ മോഹൻ ബഗാൻ വിട്ടെങ്കിലും ഹബാസിന്റെ പേര് വിവിധ ഐഎസ്എൽ ക്ലബുകളുമായി ബന്ധപ്പെട്ട് ഉയർന്നുകഴിഞ്ഞു. ബഗാന്റെ പ്രധാന എതിരാളിയും കൊൽത്തയിലെ തന്നെ വമ്പന്മാരുമായ ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി ഹബാസ് വരുമെന്ന് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഈസ്റ്റ് ബംഗാൾ നേതൃത്വവുമായി ഒരു തരത്തിലും ഔദ്യോഗിക ബന്ധപ്പെടലുണ്ടായിട്ടില്ല എന്നാണ് ഹബാസ് പറയുന്നത്. ബംഗാളി ദിനപ്പത്രം സംങ്ബാദ് പ്രതിദിനോടാണ് ഹബാസ് ഇക്കാര്യം വിശദീകരിച്ചത്.
അവ്യക്തമായ വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സംസാരിക്കുന്നത് എനിക്കിഷ്ടമല്ല, ഞാൻ ഒരു പ്രൊഫഷനൽ പരിശീലകനാണ്, അങ്ങനെയൊരാളുടെ കരിയറിൽ ഇത്തരം അടിസ്ഥാനമില്ലാത്ത വാർത്തകൾക്ക് പ്രാധാന്യമില്ല, ഈസ്റ്റ് ബംഗാളിന്റെ കാര്യത്തിൽ ഇതുവരെ ഒരു ഔദ്യോഗിക നീക്കവും നടന്നിട്ടില്ല, ഹബാസ് പറഞ്ഞു. അതേസമയം തന്നെ മറ്റ് ചില ഐഎസ്എൽ ക്ലബുകളുമായി ചർച്ച നടന്നെന്നും എന്നാൽ ഒന്നും പൂർത്തിയായിട്ടില്ല എന്നും ഹബാസ് കൂട്ടിച്ചേർത്തു.
The post ഈസ്റ്റ് ബംഗാളിന്റെ പരിശീലകനായി വരുമോ..?? ഹബാസിന് പറയാനുള്ളതിത് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/zGXAcJW
via IFTTT
No comments:
Post a Comment