
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിന് ഇന്ന് അവസാനമാകുകയാണ്. ഗുജറാത്തിലെ അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. രാത്രി എട്ടിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.
ഐപിഎല്ലിൽ അരങ്ങേറ്റക്കാരായ ടൈറ്റൻസ് ലീഗ് ഘട്ടത്തിൽ ഒന്നാമതായാണ് ഫിനിഷ് ചെയ്തത്. ആദ്യ ക്വാളിഫയറിൽ റോയൽസിനെ തന്നെ തോൽപ്പിച്ചാണ് ടൈറ്റൻസ് ഫൈനലിലെത്തിയത്. ആദ്യ ടൈറ്റൻസിനോട് തോറ്റെങ്കിലും, രണ്ടാം ക്വാളിഫയറിൽ ആർസിബിയെ തകർത്താണ് റോയൽസിന്റെ വരവ്. 2008-ൽ ഐപിഎല്ലിന്റെ ആദ്യ സീസണിൽ കിരീടമുയർത്തിയശേഷം റോയൽസ് ഫൈനലിലെത്തുന്നത് ഇതാദ്യമാണ്. നിർണായക ഫൈനൽ പോരാട്ടത്തിന് മണിക്കൂറകൾ മാത്രം ശേഷിക്കെ നേരിയ മുൻതൂക്കം ടൈറ്റൻസിനുണ്ടെന്നാണ് വിഖ്യാത താരം സുരേഷ് റെയ്ന പറയുന്നത്. അതിന് രണ്ട് കാരണവും റെയ്ന സ്റ്റാർ സ്പോർട്സിനോട് ചൂണ്ടിക്കാട്ടി.
കലാശപ്പോരിൽ ടൈറ്റൻസിന് നേരിയ മുൻതൂക്കമുണ്ടാകുമെന്നാണ് ഞാൻ കരുതുന്നത്, അതിനൊരു കാരണം അവർക്ക് നാലോ അഞ്ചോ ദിവസം നല്ല വിശ്രമം ലഭിച്ചു എന്നതാണ്, അതൊടൊപ്പം തന്നെ സീസണിലുടനീളം അവർ നിലനിർത്തിയ താളം, ഈ കലാശപ്പോരിലും അവരെ സഹായിക്കും, റെയ്ന പറഞ്ഞു. അതേസമയം തന്നെ റോയൽസിനെ നിസാരമായി കാണാനാകില്ലന്നും, ജോസ് ബട്‌ലർ സീസണിലെ അവസാന മത്സരത്തിലും ഉജ്ജ്വലമായി ബാറ്റ് വീശിയാൽ, ഐതിഹാസിക പോരാട്ടം തന്നെ നടക്കുമെന്നും റെയ്ന കൂട്ടിച്ചേർത്തു.
The post ഫൈനലിൽ നേരിയ മുൻതൂക്കം ടൈറ്റൻസിന്; രണ്ട് കാരണങ്ങൾ പറഞ്ഞ് റെയ്ന appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/N0biZTp
via IFTTT
No comments:
Post a Comment