
ഇന്ത്യൻ ഫുട്ബോൾ ഭരണതലത്തിലെ വൻ മാറ്റം വിവാദങ്ങൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഏഐഎഫ്എഫ് പ്രസിഡന്റ് പ്രഫുൽ പട്ടേലിനേയും എക്സിക്യൂവിട് കമ്മിറ്റിയേയും സുപ്രീം കോടതി പുറത്താക്കിയത് ഇന്ത്യൻ ഫുട്ബോൾ ആരാധകരിൽ പൊതുവെ സംതൃപ്തിയുയർത്തി. എന്നാൽ ഇക്കാര്യത്തിൽ ഫിഫ ഇടപെടലുണ്ടാകുമെയോന്ന് ആശങ്കയുമുണ്ട്.
13 വർഷത്തെ പട്ടേലിന്റെ ഭരണമവസാനിപ്പിച്ച സുപ്രീം കോടതി, അടുത്ത തിരിഞ്ഞെടുപ്പ് കഴിയുവരെ ഫെഡറേഷൻ ഭരണം നിയന്ത്രിക്കാൻ ഒരു കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സിനെ നിയമിച്ചിട്ടുണ്ട്. എന്നാൽ ഫുട്ബോൾ ഫെഡറേഷൻ നടത്തിപ്പിൽ ഒരു മൂന്നാം കക്ഷി ഇടപെടുന്ന അവസ്ഥയുണ്ടായാൽ അത് ഫിഫ നടപടിക്ക് വഴിതെളിക്കും. മുമ്പ് ഇക്കാരണത്താൽ ചില രാജ്യങ്ങളെ ഫിഫ വിലക്കിയിട്ടുമുണ്ട്. ഇതോടെ ഇന്ത്യക്ക് മേൽ ഫിഫ ബാൻ ഉണ്ടാകുമോയെന്നും അങ്ങനവന്നാൽ ഏഷ്യാ കപ്പ് ക്വാളിഫയർ പോരാട്ടങ്ങളിൽ കളിക്കാനാകുമോയെന്നതുമാണ് ആരാധകരുടെ ഭയം.
ഇപ്പോൾ ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം, ഇന്ത്യയിലെ പ്രശ്നങ്ങൾ അന്വേഷിക്കാൻ ഫിഫ സംഘം അടുത്തമാസം വരുന്നുണ്ട്. ഏഎഫ്സി പ്രതിനിധികളും ഇവർക്കൊപ്പം ചേരുമെന്നാണ് സൂചന. ഇവർ കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സുമായി ചർച്ച നടത്തും. അതിനുശേഷമെ ഫിഫ അന്തിമ തീരുമാനം കൈക്കൊള്ളു.
ജൂൺ 11 മുതൽ 14 വരെയാണ് ഫിഫ സംഘത്തിന്റെ സന്ദർശനം. എന്നാൽ ഇതേസമയം തന്നെയാണ് ഇന്ത്യയുടെ ഏഷ്യാ കപ്പ് യോഗ്യതാപോരാട്ടങ്ങൾ. നിലവിൽ ഇന്ത്യക്കെതിരെ ഫിഫ നടപടികളൊന്നുമില്ലാത്ത സാഹചര്യത്തിൽ യോഗ്യതാപോരാട്ടങ്ങൾ കളിക്കുന്നതിന് ഇന്ത്യക്ക് ഒരു തടസവുമില്ല.
The post ഫിഫ സംഘം ഇന്ത്യയിലേക്ക് വരുന്നു; തൽക്കാലം ആശങ്ക വേണ്ടന്ന് സൂചന appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/ItReVmp
via IFTTT
No comments:
Post a Comment