സൂപ്പർതാരങ്ങളൊക്കെ പരുക്കിന്റെ പിടിയിൽ; ആശങ്കയോടെ ഇന്ത്യൻ ടീം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, May 27, 2022

സൂപ്പർതാരങ്ങളൊക്കെ പരുക്കിന്റെ പിടിയിൽ; ആശങ്കയോടെ ഇന്ത്യൻ ടീം

ഏഎഫ്സി ഏഷ്യാ കപ്പ് യോ​ഗ്യതാ പോരാട്ടങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം. ഇതിന്റെ ഭാ​ഗമായുള്ള അവസാന സന്നാഹമത്സരം ഇന്ത്യ ഇന്ന് കളിക്കും. റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ജോർദാനാണ് ഇന്ത്യയുടെ എതിരാളി. ഖത്തറിലെ ദോഹയിലാണ് മത്സരം നടക്കുന്നത്.

ജൂൺ എട്ടിന് തുടങ്ങുന്ന യോ​ഗ്യമത്സരങ്ങൾക്ക് മുന്നോടിയായുള്ള അവസാന സന്നാഹമത്സരമാണ് ഇന്ത്യക്കിത്. എന്നാൽ ഈ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ പ്രധാനതാരങ്ങളുടെ പരുക്കാണ് ഇന്ത്യൻ പരിശീലകലൻ ഇ​ഗോർ സ്റ്റിമാച്ചിനെ വലയ്ക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച് പല പ്രധാനതാരങ്ങളും പരുക്കിനെത്തുടർന്ന് ബുദ്ധിമുട്ടുകയാണ്.

എടികെ മോഹൻ ബ​ഗാനായി ഏഎഫ്സി കപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത യുവ ഫോർവേ‍ഡ് ലിസ്റ്റൻ കൊളാസോ, മുബൈ സിറ്റിയുടെ സ്റ്റാർ സെന്റർ ബാക്ക് രാഹുൽ ബെക്കെ എന്നിവർ ജോർദാനെതിരെ കളിത്തിലിറങ്ങാൻ സാധ്യതയില്ല. ബ്രണ്ടൻ ഫെർണാണ്ടസ്, മുഹമ്മദ് യാസിർ എന്നിവരും പരുക്കിന്റെ പിടിയിലായിരുന്നു. ഇരുവരും ഇന്ന് ആദ്യ ഇലവനിലുണ്ടായേക്കില്ല. ഇരുതാരങ്ങളുടേയും രണ്ടാം പകുതിയിൽ ഇറക്കാനാണ് സാധ്യത.

ബെം​ഗളുരവിന്റെ വിങ്ങർ ഉദാന്ത സിങ്ങിന് ഇന്നലെ പരുക്കേറ്റതായാണ് സൂചന. ചെന്നൈയിൻ എഫ്സി ക്യാപ്റ്റനായ അനിരുദ്ധ് ഥാപയ്ക്ക് ബം​ഗാളിലെ ക്യാംപിനിടെ പരുക്കേറ്റിരുന്നു. തുടർന്ന് അഞ്ച് ദിവസം പരിശീലനം നഷ്ടമായ താരം ഇപ്പോൾ ശാരീരികക്ഷമത വീണ്ടെടുത്തതായാണ് റിപ്പോർട്ട്. ഇത്രയേറെ താരങ്ങൾക്ക് പരുക്കേറ്റ സാഹചര്യത്തിൽ താരതമ്യേന ദുർബലമായ സ്ക്വാഡിനെ കളിത്തിലിറക്കാനാകും സ്റ്റിമാച്ചിന്റെ പദ്ധതി.

The post സൂപ്പർതാരങ്ങളൊക്കെ പരുക്കിന്റെ പിടിയിൽ; ആശങ്കയോടെ ഇന്ത്യൻ ടീം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/810j5Xx
via IFTTT

No comments:

Post a Comment

Post Bottom Ad

Pages