വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പം: ഉമാ തോമസ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, May 27, 2022

വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പം: ഉമാ തോമസ്

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിൽ തനിക്ക് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമ തോമസ് . സോഷ്യൽ മീഡിയയിലെ വ്യാജ വീഡിയോ പ്രചാരണത്തിൽ ജോ ജോസഫിന്റെ ഭാര്യോടൊപ്പമാണെന്നും ഉമ തോമസ്ഒരു ചാനലിനോട് സംസാരിക്കവെ വ്യക്തമാക്കി.

നേരത്തെ തനിക്കെതിരെയും സൈബർ ആക്രമണം ഉണ്ടായിട്ടുണ്ട്. പിടി തോമസിന്റെ മരണത്തെ മുഖ്യമന്ത്രി ആഘോഷമായി കണ്ടു. പി ടിയുടെ മരണത്തെ സൗഭാഗ്യമെന്ന് മുഖ്യമന്ത്രി പരാമർശിച്ച സാഹചര്യം പോലും ഉണ്ടായിയെന്നും ഉമ തോമസ് വിമർശനം ഉന്നയിച്ചു.

അതേസമയം, മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥി ജോ ജോസഫും വിജയ പ്രതീക്ഷയാണ് ഉയർത്തുന്നത്. തെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം എത്രയെന്ന് ഇപ്പോൾ പറയാനാവില്ല. വിവാദത്തിലല്ല വികസനത്തിൽ മാത്രം ഊന്നിയാണ് താൻ പ്രചാരണം പൂർത്തിയാക്കുന്നതെന്ന് ജോ ജോസഫ് പറയുന്നു.



from ഇ വാർത്ത | evartha https://ift.tt/bLr7IO4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages