
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം പതിപ്പിലെ രണ്ടാം ക്വാളിഫയർ ഇന്ന് നടക്കുകയാണ്. രാത്രി ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം നടക്കുന്നത്. റോയൽ ചാലഞ്ചേഴ്സ് ബെംഗളുരുവും രാജസ്ഥാൻ റോയൽസും തമ്മിലാണ് മത്സരം. ജയിക്കുന്നവർ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടും.
ആദ്യ ക്വാളിഫയറിൽ ടൈറ്റൻസിനെതിരെ മികച്ച സ്കോർ നേടിയെങ്കിലും റോയൽസിന് വിജയിക്കാനായില്ല. ക്യാപ്റ്റൻ കൂടിയായ സഞ്ജു സാസംൻ തകർപ്പൻ പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. മത്സരത്തിൽ 26 പന്തിൽ നിന്ന് 47 റൺസാണ് സഞ്ജു നേടിയത്. ഇന്നത്തെ പോരാട്ടത്തിലും സഞ്ജു ഇതേ മികവ് തുടരണെമെന്നാണ് ആരാധകരുടെ ആഗ്രഹം. വിഖ്യാത ന്യൂസിലൻഡ് താരം ഡാനിയൽ വെട്ടോറിയും സഞ്ജുവിന്റെ ബാറ്റിങ് കാണാൻ ആകാംഷയോടെ കാത്തിരിക്കുകയാണ്.
സഞ്ജു ഒരു ശൈലിയിലേ കളിക്കു എന്നാണ് ഞാൻ കരുതുന്നത്, അതുകൊണ്ട് തന്നെ സഞ്ജുവിന്റെ ബാറ്റിങ് കാണാൻ രസകരമാണ്, സഞ്ജുവിന് ദീർഘനേരം ബാറ്റ് ചെയ്യാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്, പക്ഷെ ഈ പ്രധാനപ്പെട്ട മത്സരത്തിലും സഞ്ജു തന്റെ ശൈലി ബാറ്റുമെന്ന് ഞാൻ കരുതുന്നില്ല, അതേസമയം തന്നെ സഞ്ജു ദീർഘനേരം ക്രീസിലുണ്ടാകുമെന്നോ, ഒരു മാച്ച് വിന്നിങ് പ്രകടനം പുറത്തെടുക്കുമെന്നോ കാത്തിരുന്ന് കാണാം, വെട്ടോറി ഇഎസ്പിഎൻ ക്രിക്ക്ഇൻഫോയോട് പറഞ്ഞു.
The post സഞ്ജുവിന്റെ ബാറ്റിങ് കാണാൻ രസമുള്ള കഴ്ചയാണ്; പറയുന്നത് വിഖ്യാത താരം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/dcqSUVL
via IFTTT
No comments:
Post a Comment