
യുവേഫ ചാമ്പ്യൻസ് ലീഗിൽ വീണ്ടും റയൽ മഡ്രിഡിന്റെ കിരീടനേട്ടം. ഫ്രാൻസിലെ പാരീസിൽ നടന്ന കലാശപ്പോരിൽ ഇംഗ്ലീഷ് കരുത്തരായ ലിവർപൂളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയാണ് റയലിന്റെ കിരീടധാരണം. ബ്രസീൽ താരം വിനിഷ്യസാണ് റയലിനായി വിജയഗോൾ നേടിയത്.
പാരീസിലെ സ്റ്റേഡ് ഡെ ഫ്രാൻസിൽ നടന്ന പോരാട്ടം ശരിക്കും ലിവർപൂൾ മുന്നേറ്റനിരയും റയൽ ഗോളി തിബോ കോർട്ട്വയും തമ്മിലായിരുന്നു. മത്സരത്തിന്റെ തുടക്കം മുതൽ റയൽ ഗോൾമുഖം ആക്രമിക്കുകയായിരുന്നു മുഹമ്മദ് സാലയും, സാദിയോ മാനെയുമൊക്കെയടങ്ങുന്ന ചെമ്പട. എന്നാൽ ഗോളെന്നുറപ്പിച്ചതടക്കം ഒട്ടേറെ മിന്നൽ സേവുകൾ നടത്തിയാണ് ബെൽജിയൻ ഗോളി കോർട്ട്വ റയലിന്റെ കോട്ടകാത്തത്.
മത്സരത്തിന്റെ ഒഴുക്കിന് വിപരീതമായാണ് റയലിന്റെ വിജയഗോൾ വീണത്. 64-ാം മിനിറ്റിൽ നിരപുപദ്രവകരമെന്ന തോന്നിക്കുന്ന ഒരു മുന്നേറ്റമാണ് വിജയഗോളിലേക്ക് വഴിതെളിച്ചത്. ഫെഡെറിക്കോ വാൾവെർദെയുടെ ഉജ്ജ്വലപാസ് വലയിലേക്ക് തട്ടിയിടേണ്ട ആവശ്യമേ വിനിഷ്യസിനുണ്ടായിരുന്നുള്ളു.
ഗോൾ വഴങ്ങിയതിന് പിന്നാലെയും തിരിച്ചടിക്കാനായിരുന്നു ലിവർപൂളിന്റെ ശ്രമം. എന്നാൽ കോർട്ട്വയ്ക്കും പ്രതിരോധനിരയ്ക്കും പുറമെ റയൽ മധ്യനിരയും ജാഗ്രത പാലിച്ചതോടെ കിരീടമെന്ന മോഹം ലിവർപൂളിൽ നിന്നകന്നു.
The post വിന്നറടിച്ച് വിനി, കോട്ടകാത്ത് കോർട്ട്വ; വീണ്ടും റോയലായി റയൽ മഡ്രിഡ് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/LT0Jfa7
via IFTTT
No comments:
Post a Comment