കോർട്ട്വ എന്ന കോട്ടമതിൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, May 28, 2022

കോർട്ട്വ എന്ന കോട്ടമതിൽ

യൂവേഫ ചാമ്പ്യൻസ് ലീ​ഗിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. അങ്ങനെ തന്നെ വിശേഷിപ്പിക്കാം റയൽ മഡ്രിഡിന്റെ ബെൽജിയൻ ​ഗോളി തിബൗ കോർട്ട്വയുടെ ഫൈനലിലെ പ്രകടനത്തെ. ലിവർപൂളിന്റെ ആക്രമണങ്ങളെ അത്രയേറെ കരളുറപ്പോടെയാണ് ഈ കാവൽക്കാരൻ ഒറ്റയ്ക്ക് നിഷ്പ്രഭമാക്കിയത്.

ചാമ്പ്യൻസ് ലീ​ഗ് ചരിത്രത്തിലെ പതിനാലാം കിരീടം റയലിനെ നേടിക്കൊടുത്തത് കോർട്ട്വയുടെ കരുത്തുറ്റ കൈകളാണെന്ന് പറ‍ഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തിയില്ല. മത്സരത്തിൽ ഒമ്പത് സേവുകളാണ് കോർട്ട്വ നടത്തിയത്. അതിൽ തന്നെ ഏഴെണ്ണവും പെനാൽറ്റി ബോക്സിനുള്ളിൽ നിന്നുള്ളവയായിരുന്നു. ഇതിൽ തന്നെ അഞ്ചെണ്ണവും ഡൈവ് ചെയ്ത് തട്ടിയകറ്റിയവയും. ഫൈനലിലെ കോർട്ട്വയുടെ പ്രകടനം കണ്ട റയൽ പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞത് അവിശ്വസനീയം എന്ന ഒറ്റവാക്കാണ്.

കോർട്ട്വയുടെ ആദ്യ ചാമ്പ്യൻസ് ലീ​ഗ് കിരീടമാണിത്. മുമ്പ് 2014-ൽ കോർട്ട്വ ഫൈനൽ വരെയെത്തിയിരുന്നു. അന്ന് അത്ലെറ്റിക്കോ മഡ്രിഡിന്റെ ​ഗോളിയായിരുന്നു കോർട്ട്വ. അന്ന് കണ്ണീര് കുടിപ്പിച്ച റയലിന് വേണ്ടി ഒരു തകർപ്പൻ പ്രകടനം നടത്തി കിരീടമുയർത്തുകയെന്ന ദൗത്യമാണ് കോർട്ട്വയ്ക്കായി കാലം കരുതിവച്ചത്.

The post കോർട്ട്വ എന്ന കോട്ടമതിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Ewkx56q
via IFTTT

No comments:

Post a Comment

Post Bottom Ad

Pages