
കാസര്‍കോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് അഞ്ച് മാസം.
പെന്‍ഷന്‍ മാത്രം ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങള്‍ ഇതോടെ ദുരിതത്തിലായി. ഓണത്തിന് മുമ്ബെങ്കിലും പെന്‍ഷന്‍ ലഭിക്കാനുള്ള നടപടിയുണ്ടാകണമെന്നാണ് ദുരിത ബാധിതര്‍ ആവശ്യപ്പെടുന്നത്.
കാസര്‍കോട് എടനീരിലെ ഫാത്തിമയുടെ നാല് സഹോദരങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരാണ്. കുടുംബ നാഥന്‍ കിടപ്പില്‍ ആയതോടെ മറ്റ് വരുമാനമില്ലാത്ത അവസ്ഥ. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതകര്‍ക്കുള്ള പെന്‍ഷന്‍ കൊണ്ടാണ് കുടുംബം പുലരുന്നത്. പക്ഷേ കഴിഞ്ഞ ഏപ്രില്‍ മുതല്‍ പെന്‍ഷന്‍ കിട്ടിയിട്ടില്ല.
1200 രൂപ മുതല്‍ 2200 രൂപ വരെയാണ് പെന്‍ഷനായി നല്‍കുന്നത്. കഴിഞ്ഞ ഓണത്തിന് മുമ്ബും സഹായധനം മുടങ്ങിയിരുന്നു. അന്ന് പട്ടിണി സമരം അടക്കം നടത്തിയതിന് ശേഷമാണ് ദുരിതബാധിതര്‍ക്ക് സഹായമെത്തിയത്. ദുരിത ബാധിതരെ പരിചരിക്കുന്നവര്‍ക്കുള്ള ആശ്വാസ കിരണം സഹായധന വിതരണം മുടങ്ങിയിട്ടും മാസങ്ങളായി.
from ഇ വാർത്ത | evartha https://ift.tt/ORXY9Sh
via IFTTT
No comments:
Post a Comment