രണ്ട് സൂപ്പർതാരങ്ങളെക്കൂടി വേണം; നിർണായക നീക്കങ്ങളുമായി യുവന്റസ് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, August 24, 2022

രണ്ട് സൂപ്പർതാരങ്ങളെക്കൂടി വേണം; നിർണായക നീക്കങ്ങളുമായി യുവന്റസ്

ഇക്കുറി ട്രാൻസ്ഫർ ജാലകത്തിൽ വലിയ നീക്കങ്ങൾ നടത്തിയ ക്ലബുകളിലൊന്നാണ് യുവന്റസ്. ഫ്രഞ്ച് സൂപ്പർതാരം പോൾ പോ​ഗ്ബ, അർജന്റൈൻ സ്റ്റാർ ഏയ്ഞ്ചൽ ഡി മരിയ എന്നിവരെ ഇക്കുറി അവർ സ്വന്തമാക്കിക്കഴിഞ്ഞു. ഇപ്പോൾ ട്രാൻസ്ഫർ ജാലകത്തിന്റെ സമയപരി​ധി അവസാനിക്കാൻ ദിസങ്ങൾ മാത്രം ശേഷിക്കെ രണ്ട് ട്രാൻസ്ഫറിന് കൂടി ഒരുങ്ങുകയാണ് അവർ.

വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം പോളണ്ട് സ്ട്രൈക്കർ അർക്കാഡിയൂസ് മിലിക്ക്, അർജന്റൈൻ മിഡ്ഫീൽഡർ ലിയാൻഡ്രോ പരേഡസ് എന്നിവരെയാണ് യുവന്റസ് കൂടെക്കൂട്ടാൻ ശ്രമിക്കുന്നത്. 28-കാരനായ മിലിക്ക് ഫ്രഞ്ച് ക്ലബ് ഒളിംപിക് മാഴ്സെയ്ക്ക് വേണ്ടിയാണ് കഴിഞ്ഞ മൂന്ന് സീസണായി കളിക്കുന്നത്. ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനേയുടെ ട്വീറ്റ് അനുസരിച്ച് മിലിക്കിനെ ലോണിൽ സ്വന്തമാക്കാനാണ് യുവന്റസിന്റെ നീക്കം. ഇക്കാര്യത്തിൽ ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയെന്നും ഈ വാരാന്ത്യതത്തിൽ തന്നെ ട്രാൻസ്ഫർ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പരേഡസ് നിലനിൽ പിഎസ്ജിക്കായാണ് കളിക്കുന്നത്. എന്നാൽ താരത്തിന്റെ ട്രാൻസ്ഫർ കാര്യത്തിൽ ഇരുക്ലബുകളും തമ്മിലുള്ള ചർച്ചകൾ മികച്ച രീതിയിൽ മുന്നേറുകയാണെന്നാണ് ഫാബ്രീസിയോ അറിയിക്കുന്നത്. അതേസമയം തന്നെ പരേഡസിനായി മറ്റൊരു ഇറ്റാലിയൻ ക്ലബായ എഎസ് റോമയും രം​ഗത്തെത്തുമെന്നും വാർത്തകളുണ്ട്.

The post രണ്ട് സൂപ്പർതാരങ്ങളെക്കൂടി വേണം; നിർണായക നീക്കങ്ങളുമായി യുവന്റസ് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/o8duQ7w
via IFTTT

No comments:

Post a Comment

Post Bottom Ad

Pages