പണപ്പെട്ടി വീണ്ടും തുറന്ന് ന്യൂകാസിൽ; ഒരുങ്ങുന്നത് റൊക്കോർഡ് തകർക്കുന്ന സൈനിങ്ങിന് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, August 24, 2022

പണപ്പെട്ടി വീണ്ടും തുറന്ന് ന്യൂകാസിൽ; ഒരുങ്ങുന്നത് റൊക്കോർഡ് തകർക്കുന്ന സൈനിങ്ങിന്

ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡ് ഒരു റെക്കോർഡ് സൈനിങ്ങിന് ഒരുങ്ങുന്നതായി സൂചന. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം അലക്സാണ്ടർ ഐസക്കിനായാണ് വൻതുക മുടക്കാൻ ന്യൂകാസിൽ തയ്യാറാകുന്നത്. സ്വീഡിഷ് സ്ട്രൈക്കറാണ് ഐസക്ക്.

22-കാരനായ ഐസക്ക് സ്പെയിനിലെ ലാ ലി​ഗ ക്ലബ് റയൽ സോസിദദിന്റെ താരമാണ്. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് 70 ദശലക്ഷം യൂറോയ്ക്കാണ് ഐസക്കിനെ സോസിദദ് ന്യൂകാസിലിന് വിൽക്കുന്നത്. ഇതോടെ സോസിദദിന്റെ ഏറ്റവും വിലപിടിപ്പുള്ള വിൽപ്പനയാകും ഐസക്കിന്റേത്. അതുപോലെ തന്നെ ന്യൂകാസിലിന്റെ ഏറ്റവും വിലപിടിപ്പുള്ള സൈനിങ്ങുമാകും ഐസക്ക്.

അതേസമയം തന്നെ 90 ദശലക്ഷം യൂറോയായിരുന്നു ഐസക്കിന്റെ റിലീസ് ക്ലോസെന്നും, ന്യൂകാസിലിന്റെ ഓഫർ വളരെ മികച്ചതായതിനാലാണ് സോസിദദ് വിലകുറയ്ക്കാൻ തയ്യാറായതെന്നുമാണ് സൂചന. 2019 മുതൽ സോസിദദിനായി കളിക്കുന്ന താരമാണ് ഐസക്ക്. പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് പ്രകാരം ഐസക്ക് ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനായി ഇം​ഗ്ലണ്ടിലെത്തിക്കഴിഞ്ഞു.

The post പണപ്പെട്ടി വീണ്ടും തുറന്ന് ന്യൂകാസിൽ; ഒരുങ്ങുന്നത് റൊക്കോർഡ് തകർക്കുന്ന സൈനിങ്ങിന് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/j0cs32H
via IFTTT

No comments:

Post a Comment

Post Bottom Ad

Pages