കൈകൊടുത്ത് ആശാനും ശിഷ്യനും; ബാഴ്സ-സിറ്റി പോരാട്ടം സമനിലയിൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, August 24, 2022

കൈകൊടുത്ത് ആശാനും ശിഷ്യനും; ബാഴ്സ-സിറ്റി പോരാട്ടം സമനിലയിൽ

സ്പാനിഷ് സൂപ്പർ ക്ലബ് ബാഴ്സലോണയും ഇം​ഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന മത്സരം സമനിലയിൽ കലാശിച്ചു. ബാഴ്സയുടെ മൈതാനമായ ന്യൂകാമ്പിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും മൂന്ന് ​ഗോൾ വീതം നേടി. ചാരിറ്റിക്ക് വേണ്ടി സംഘടിപ്പിച്ച സൗഹൃദമത്സരമായിരുന്നു ഇത്.

ബാഴ്സയുടെ എക്കാലത്തേയും മികച്ച പരിശീലകരിലൊരാളായ പെപ് ​ഗ്വാർഡിയോള സിറ്റിയുടെ ചുമതല വഹിച്ചുകൊണ്ടാണ് ന്യൂകാമ്പിൽ മടങ്ങിയെത്തിയത്. മറുവശത്ത് ബാഴ്സയിൽ പെപ്പിന്റെ വിശ്വസ്തനായിരുന്ന സാവി ഹെർണാണ്ടസായിരുന്നു ടീമിനെ ഒരുക്കിയത്. ആശാനും ശിഷ്യനും തമ്മിലുള്ള കൊമ്പുകോർക്കലിൽ ഇരുടീമുകളും തുല്യത പാലിച്ചതും ശ്രദ്ധേയമായി.

പ്രധാന താരങ്ങളെല്ലാ തന്നെ കളത്തിലിറങ്ങിയ മത്സരത്തിൽ പിയറി എമ്റിക് ഔബമെയാങ്, ഫ്രെങ്കി ഡി ജോങ്, മെംഫിസ് ഡിപെ എന്നിവരാണ് ബാഴ്സയ്ക്കായി വലകുലുക്കിയത്. സിറ്റിയുടെ ​ഗോളുകൾ നേടിയത് ജൂലിയൻ അൽവാരസ്, കോൾ പാൾമർ, റിയാദ് മഹ്രസ് എന്നിവരാണ്.

The post കൈകൊടുത്ത് ആശാനും ശിഷ്യനും; ബാഴ്സ-സിറ്റി പോരാട്ടം സമനിലയിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/I6nhdBE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages