ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, December 22, 2022

ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍. ആദ്യമായാണ് ഐപിഎല്‍ താര ലേലത്തിന് കൊച്ചി വേദിയാവുന്നത്.

405 കളിക്കാരാണ് അവസരം കാത്തിരിക്കുന്നത്. 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളാണ് ഏത് ടീമിലാണ് ഇടംപിടിക്കുക എന്ന് അറിയാന്‍ കാത്തുനില്‍ക്കുന്നത്.ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യു എഡ്മിഡ്സ് കൊച്ചിയിലെത്തി.

വെള്ളിയാഴ്ച 12.30നാണ് ലേലം ആരംഭിക്കുന്നത്. 10 മലയാളി താരങ്ങളും ഐപിഎല്‍ താര ലേലത്തിലേക്ക് പ്രതീക്ഷയോടെ നോക്കുന്നു. 87 കളിക്കാരെയാണ് 10 ഐപിഎല്‍ ടീമുകള്‍ക്ക് വേണ്ടത്.

1.5 കോടി രൂപ അടിസ്ഥാന വിലയില്‍ വരുന്നത് 10 കളിക്കാരാണ്. ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ 2 കോടി ടാഗില്‍ വരുന്നത് 21 കളിക്കാരാണ്. ഓസീസ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, ഇംഗ്ലണ്ടിന്റെ ട്വന്റി-20 ലോകകിരീടത്തിലേക്ക് നയിച്ച ബെന്‍ സ്റ്റോക്ക്സ്, സാം കറന്‍ എന്നിവര്‍ക്ക് വേണ്ടി ലേലത്തില്‍ പോരാട്ടം കനക്കും.

ഡൊമസ്റ്റിക് ക്രിക്കറ്റില്‍ കേരളത്തിനായി മികവ് കാണിച്ച്‌ നില്‍ക്കുന്ന രോഹന്‍ കുന്നുമ്മല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, കെ എം ആസിഫ്, എസ് മിഥുന്‍, സച്ചിന്‍ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസില്‍ തമ്ബി, വൈശാഖ് ചന്ദ്രന്‍, അബ്ദുല്‍ ബാസിദ് എന്നിവരാണ് ലേലത്തില്‍ വരുന്ന മലയാളി താരങ്ങള്‍.

ടീമില്‍ കാര്യമായ അഴിച്ചുപണിക്കൊരുങ്ങുന്ന ഹൈദരാബാദിനാണ് കൂടുതല്‍ കളിക്കാരെ വേണ്ടത്. 42.25 കോടി രൂപ പഴ്സ് മൂല്യമുള്ള ഹൈദരാബാദിന് വേണ്ടത് 17 കളിക്കാരെ. 12 കളിക്കാരെയാണ് പഞ്ചാബ് കിങ്സിന് വേണ്ടത്. ഇവരുടെ പക്കലുള്ള തുക 32.20.

സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടത് 9 കളിക്കാരെയാണ്. ഇവരുടെ പക്കല്‍ ഇനിയുള്ളത് 13.20 കോടി രൂപയും. ഏറ്റവും കുറവ് പണം കൈവശമുള്ളത് കൊല്‍ക്കത്തയ്ക്കാണ്. 7.05 കോടി രൂപ മാത്രമാണ് കൊല്‍ക്കത്തയുടെ പക്കലുള്ളത്. എന്നാല്‍ ഇവര്‍ക്ക് വേണ്ട കളിക്കാരുടെ എണ്ണം 14 ആണ്.

The post ഐപിഎല്‍ ക്രിക്കറ്റ് 16-ാം സീസണിലേക്കുള്ള താരലേലം ഇന്ന് കൊച്ചിയില്‍ appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/kOJXQxt
via IFTTT

No comments:

Post a Comment

Post Bottom Ad

Pages