ശൈലി മാറ്റില്ല, എന്നാൽ അക്കാര്യം ശ്രദ്ധിക്കും; ഇഷ്ഫാഖ് പറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, December 25, 2022

ശൈലി മാറ്റില്ല, എന്നാൽ അക്കാര്യം ശ്രദ്ധിക്കും; ഇഷ്ഫാഖ് പറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ കേരളാ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡിഷ എഫ്സിയെ നേരിടുകയാണ്. കൊച്ചിയിൽ ബ്ലാസ്റ്റേഴ്സിന്റെ തട്ടകത്തിലാണ് മത്സരം അരങ്ങേറുന്നത്. മുമ്പ് ന‌ടന്ന എവേ പോരാട്ടത്തിൽ ഒഡിഷ വിജയം നേടിയിരുന്നു.

ആറ് മത്സരങ്ങൾ തോൽവി അറിയാതെ മുന്നേറുന്ന ആവേശത്തിലാണ് കേരളാ ബ്ലാസ്റ്റേഴ്സ്. അഞ്ച് പോരാട്ടങ്ങൾ തുടർച്ചയായി ജയിച്ച ശേഷം കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ചെന്നൈയിനോട് സമനില വഴങ്ങിയിരുന്നു. എന്നാൽ ഇതുകൊണ്ടൊന്നും ഒഡിഷയ്ക്കെതിരായ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സ് ശൈലി മാറ്റില്ലയെന്നാണ് സഹപരിശീലകൻ ഇഷ്ഫാഖ് അഹ്മദ് പറയുന്നത്. കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിലാണ് ഇഷ്ഫാഖ് ഇക്കാര്യം വ്യക്തമാക്കിയത്.

കഴിഞ്ഞ മത്സരങ്ങളിലെ അതേ ശൈലി തന്നെ ഞങ്ങൾ പിന്തുടരും, കാരണം ആ ശൈലിയിലേക്ക് മാറിയതിന് ശേഷം ഞങ്ങൾക്ക് ഒരുപാട് മികച്ച റിസൾട്ടുകൾ ലഭിച്ചു, തുടർച്ചയായി ആറ് മത്സരങ്ങളിൽ പോയിന്റ് ലഭിക്കാൻ കാരണമായ ശൈലി മാറ്റേണ്ടതില്ല, അതേസമയം കുറച്ചുനാളുകൾക്ക് മുമ്പ് നടന്നതാണെങ്കിൽ കൂടിയും, ഒഡിഷയ്ക്കെതിരായ മുൻ മത്സരത്തിലെ പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കും, ഇഷ്ഫാഖ് പറഞ്ഞു.

The post ശൈലി മാറ്റില്ല, എന്നാൽ അക്കാര്യം ശ്രദ്ധിക്കും; ഇഷ്ഫാഖ് പറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/wtxKrvD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages