ഇനി മുന്നോട്ടുപോകാൻ ആ ഒരു വഴിയേയുള്ളു; ബാൽബുൾ തുറന്നുപറയുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, December 2, 2022

ഇനി മുന്നോട്ടുപോകാൻ ആ ഒരു വഴിയേയുള്ളു; ബാൽബുൾ തുറന്നുപറയുന്നു

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിലെ തങ്ങളുടെ എട്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇന്നലെ ഒഡിഷ എഫ്സിയോടായിരുന്നു നോർത്ത് ഈസ്റ്റ് തോൽവി നേരിട്ടത്. പോയിന്റ് പട്ടികയിൽ ഇപ്പോഴും അവസാനസ്ഥാനത്ത് തുടരുകയാണവർ.

സീസണിലെ അങ്ങേയറ്റം നിരാശപ്പെടുത്തുന്ന പ്രകടനം തുടരമ്പോഴും ജനുവരിയിലെ ട്രാൻസ്ഫർ ജാലകത്തിലാണ് നോർത്ത് ഈസ്റ്റിന്റെ പ്രതീക്ഷകളത്രയും. ഇന്നലെ മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച പരിശീലകൻ മാർക്കോ ബാൽബുൾ, ജുനവരിയിലെ പുതിയ സൈനിങ്ങുകൾ വഴി മാത്രമെ ടീമിന് മുന്നേറാനാകുവെന്ന് തുറന്നുപറഞ്ഞു.

നിങ്ങൾ കണ്ടതല്ലേ, ഓരോ കളിക്കാരും നടത്തുന്ന കഠിനാധ്വാനം, പക്ഷെ ഫുട്ബോളിൽ പലപ്പോഴും അത് മതിയാകില്ല, ടീമിന്റെ നിലവാരമുയർത്തണം, അതിന്റെ ഭാ​ഗമായി മൂന്നോ നാലോ കളിക്കാരെ ജനുവരിയിൽ സൈൻ ചെയ്യണം, ആക്രമണനിരയിലും പിൻനിരയിലും പുതിയ കളിക്കാർ വേണം, നിലവിലെ അവസ്ഥയിൽ നിന്ന് മുന്നോട്ടുപോകാൻ അത് മാത്രമെ ഒരു പരിഹാരമാർ​ഗമുള്ളു, ബാൽബുൾ പറഞ്ഞു.

The post ഇനി മുന്നോട്ടുപോകാൻ ആ ഒരു വഴിയേയുള്ളു; ബാൽബുൾ തുറന്നുപറയുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/uOcoPS0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages