
ഖത്തർ ലോകകപ്പ് കണ്ട ഏറ്റവും വലിയ അട്ടിമറികളിലൊന്നിൽ ബ്രസീലിനെ വീഴ്ത്തി കാമറൂൺ. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിലാണ് എതിരില്ലാത്ത ഒരു ഗോളിന് ബ്രസീൽ കാമറൂണിന് മുന്നിൽ അടിയറവ് പറഞ്ഞത്. അതേസമയം മറ്റൊരു മത്സരത്തിൽ സെർബിയയെ വീഴ്ത്തി സ്വിറ്റ്സർലൻഡ് നോക്കൗട്ട് യോഗ്യത നേടി.
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് നോക്കൗട്ട് നേരത്തെ ഉറപ്പിച്ചതിനാൽ രണ്ടാം നിര ടീമുമായാണ് ബ്രസീൽ കളത്തിലിറങ്ങിയത്. മികച്ച അവസരങ്ങൾ ഒരുപാട് സൃഷ്ടിച്ചെങ്കിലും ഒന്നും ഗോളാക്കാൻ ബ്രസീലിന് സാധിച്ചില്ല. ഇതിനിടെയാണ് ഇഞ്ച്വറി ടൈമിൽ കായികലോകത്തെ ഞെട്ടിച്ച് കാമറൂൺ വിജയഗോൾ നേടിയത്. എൻഗോം എംബേക്കെലി കൊടുത്ത ക്രോസിൽ നിന്ന് വിസെന്റെ അബൂബക്കറാണ് ബ്രസീലിനെ അട്ടിമറിച്ച ഗോൾ നേടിയത്. വിജയഗോളിന് പിന്നാലെ ഷർട്ടൂരി ആഹ്ലാദം പ്രകടിപ്പിച്ച അബൂബക്കർ രണ്ടാ മഞ്ഞക്കാർഡ് കണ്ട് പുറത്താകുകയും ചെയ്തു.
ആവേശകരമായ മത്സരത്തിൽ സെർബിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് സ്വിറ്റ്സർലൻഡും നോക്കൗട്ടിലേക്ക് മുന്നേറിയത്. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാഖിരി, ബ്രീൽ എംബോളോ, റെമോ ഫ്രൂളർ എന്നിവർ ഗോൾ നേടി. അലക്സാണ്ടർ മിത്രോവിച്ച്, ഡുസാൻ ലാഹോവിച്ച് എന്നിവരാണ് സെർബിയക്കായി വലകുലുക്കിയത്.
The post ബ്രസീലിനെ വീഴ്ത്തി കാമറൂൺ സിംഹങ്ങൾ; സ്വിസ് പടയും നോക്കൗട്ടിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/7sD9bdf
via IFTTT
No comments:
Post a Comment