പുതിയ സ്ട്രൈക്കറെത്തുന്നു; ആവേശനീക്കം പ്രഖ്യാപിച്ച് ചെൽസി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, December 28, 2022

പുതിയ സ്ട്രൈക്കറെത്തുന്നു; ആവേശനീക്കം പ്രഖ്യാപിച്ച് ചെൽസി

ഇം​ഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയിലേക്ക് പുതിയ സ്ട്രൈക്കറെത്തുന്നു. ഐവറി കോസ്റ്റിൽ നിന്നുള്ള യുവതാരമായി ഡേവിഡ് ഫൊഫാനയാണ് ചെൽസിയുടെ ഭാ​ഗമാകുന്നതത്. താരം ജനുവരി ആദ്യം ചെൽസിക്കൊപ്പം ചേരുമെന്ന് ക്ലബ് അറിയിച്ചു.

20 വയസ് മാത്രം പ്രായമുള്ള ഫൊഫാന, നിലവിൽ നോർവീജിയൻ ക്ലബ് മോൾഡെയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. മോൾഡെയിൽ നടത്തിയ ​ഗോൾവേട്ടയാണ് താരത്തെ സ്വന്തമാക്കാൻ ചെൽസിയെ പ്രേരിപ്പിച്ചത്. അൽബേനിയൻ യുവസ്ട്രൈക്കർ അർമാൻഡോ ബ്രോയ പരുക്കേറ്റ് പുറത്തായതും പുതിയ താരത്തെ ജനുവരിയിൽ ഒപ്പം കൂട്ടാൻ ചെൽസിയെ നിർബന്ധിതരാക്കി.

ഫൊഫാനയുടെ കരാറിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ചെൽസി പുറത്തുവിട്ടില്ല. എങ്കിലും പ്രശസ്ത ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയുടെ ട്വീറ്റ് അനുസരിച്ച് ദീർഘകാല കരാറാണ് താരം ഒപ്പുവച്ചിരിക്കന്നത്. 12 ദശലക്ഷം യൂറോയാണ് ട്രാൻസ്ഫർ ഫീയെന്നും സൂചനകളുണ്ട്.

The post പുതിയ സ്ട്രൈക്കറെത്തുന്നു; ആവേശനീക്കം പ്രഖ്യാപിച്ച് ചെൽസി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/1O7QWgz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages