പന്തിന് ദീർഘനാൾ പുറത്തിരിക്കേണ്ടിവരും..?? ഐപിഎൽ നഷ്ടമായേക്കും - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, December 31, 2022

പന്തിന് ദീർഘനാൾ പുറത്തിരിക്കേണ്ടിവരും..?? ഐപിഎൽ നഷ്ടമായേക്കും

കാറപകടത്തിൽ പരുക്കേറ്റ റിഷഭ് പന്തിന് ദീർഘനാൾ കളിക്കളത്തിന് പുറത്തിരിക്കേണ്ടിവരുമെന്ന് സൂചന. ക്രിക്ക്ബസിന്റെ റിപ്പോർട്ട് പ്രകാരം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യൻ പ്രീമിയർ ലീ​ഗും പന്തിന് നഷ്ടമായേക്കും.

വെള്ളിയാഴ്ച പുലർച്ചെയാണ് പന്തിന്റെ കാർ ഡെൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ച് അപകടത്തിൽ പെടുന്നത്. തുടർന്ന് ആശുപ്രതിയിൽ പ്രവേശിപ്പിച്ച പന്തിന് തലയിലും കാൽമുട്ടിലും പുറത്തുമൊക്കെയായി നിരവധി പരുക്കുകളുണ്ട്. താരത്തിന്റെ കാൽമുട്ടിലെ ലി​ഗമെന്റിനും പരുക്കേറ്റിട്ടുണ്ട്. പന്തിന്റെ ആരോ​ഗ്യനില ഇപ്പോൾ ബിസിസിഐയുടെ മെഡിക്കല് ടീം വിയിരുത്തുന്നുണ്ട്. നിലവിൽ ഡെറാഡൂണിലെ ആശുപത്രിയിലുള്ള പന്തിനെ പിന്നീട് മുംബൈയിലേക്ക് മാറ്റിയേക്കും. താരത്തെ ചികിത്സയ്ക്കായി വിദേശത്തേക്ക് അയക്കാനും ആലോചന നടക്കുന്നതായി വാർത്തകളുണ്ട്.

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര കളിച്ച പന്ത് ഡെൽഹിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിച്ചത്. അതേസമയം പന്ത് എത്രനാൾ പുറത്തിരിക്കേണ്ടിവരുമെന്നത് വ്യക്തമല്ല. എങ്കിലും നിലവിലെ സാഹചര്യത്തിൽ മൂന്നോ നാലോ മാസത്തേക്ക് പന്തിന് കളിക്കാൻ സാധിക്കില്ല എന്നത് ഏതാണ്ടുറപ്പാണ്.

The post പന്തിന് ദീർഘനാൾ പുറത്തിരിക്കേണ്ടിവരും..?? ഐപിഎൽ നഷ്ടമായേക്കും appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/uat2l6z
via IFTTT

No comments:

Post a Comment

Post Bottom Ad

Pages