ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈയിൻ എഫ്സി കേരളാ ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചു. ഇരുടീമുകളും ഓരോ ഗോൾ വീതമാണ് നേടിയത്. ഇതോടെ തുടർച്ചയായി ആറ് വിജയങ്ങൾ എന്ന ബ്ലാസ്റ്റേഴ്സിന്റെ സ്വപ്നം പൊലിഞ്ഞു.
ലിഡ് നേടിയ ശേഷമാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ സമനില വഴങ്ങിയത്. ഈ സമനിലയോടെ ചെന്നൈ സ്റ്റേഡിയത്തിൽ ചരിത്രത്തിലെ ആദ്യ വിജയമെന്ന സ്വപ്നത്തിനായി ബ്ലാസ്റ്റേഴ്സ് ഇനിയും കാത്തിരിക്കേണ്ടിവരും. മത്സരശേഷം മാധ്യമങ്ങളോട് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ഈ മത്സരം എളുപ്പമായിരിക്കില്ല എന്ന് അറിയാമായിരുന്നുവെന്നാണ് വെളിപ്പെടുത്തിയത്.
കഴിഞ്ഞ സീസണിൽ രണ്ട് തവണയും ചെന്നൈയിനെ തോൽപ്പിച്ചിരുന്നെങ്കിലും ഇക്കുറി മത്സരം എളുപ്പമാകില്ല എന്ന് അറിയാമായിരുന്നു, മത്സരത്തിലെ ഞങ്ങളുടെ തുടക്കം അത്ര നല്ലതായിരുന്നില്ല, എന്നാൽ അധികം വൈകാതെ തന്നെ ഞങ്ങൾ ട്രാക്കിലെത്തി, ആദ്യ പകുതിയുടെ ഭൂരിഭാഗവും കളി ഞങ്ങളുടെ നിയന്ത്രണത്തിലായിരുന്നു, മികച്ച ഒരവസരത്തിൽ ഞങ്ങൾ ഗോളും നേടി, ലീഡ് നേടിയതോടെ സംഘടിച്ച് ചെന്നൈയിനെ തടയാനായിരുന്നു ഞങ്ങളുടെ നീക്കം, എന്നാൽ ഇതിനിടയിൽ ഒരു ടാക്ടിക്കൽ പിഴവ് സംഭവിച്ചു, അത് ഗോളിലും കലാശിച്ചു, ഇവാൻ പറഞ്ഞു.
The post ഒരു ടാക്ടിക്കൽ പിഴവാണ് വിനയായത്; ഇവാൻ പറയുന്നു appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/nJ1gYe4
via IFTTT
No comments:
Post a Comment