ഇന്ത്യൻ സൂപ്പർ ലീഗ് 12-ാം മാച്ച് വീക്കിലെ മികച്ച ടീമിൽ രണ്ട് കേരളാ ബ്ലാസ്റ്റേഴ്സ് താരങ്ങൾ. പ്രതിരോധതാരങ്ങളായ സന്ദീപ് സിങ്, മാർക്കോ ലെസ്കോവിച്ച് എന്നിവരാണ് ടീമിലുള്ളത്. ഹൈദരരബാദ് എഫ്സി മുൻ പരിശീലകൻ ഫിൽ ബ്രൗണാണ് മികച്ച ടീമിനെ തിരഞ്ഞെടുത്തത്.
ഐഎസ്എല്ലിൽ ഒഡിഷയ്ക്കെതിരായ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം നേടിയിരുന്നു. ഈ മത്സരത്തിൽ വിജയഗോൾ നേടിയത് റൈറ്റ് ബാക്കായ സന്ദീപാണ്. ക്രൊയേഷ്യൻ സെന്റർ ബാക്കായ ലെസ്കോവിച്ചും പ്രതിരോധത്തിൽ കോട്ടകെട്ടി. ഈ മികച്ച പ്രകടനമാണ് ഇരുവരേയും ടീം ഓഫ് ദ വീക്കിൽ എത്തിച്ചത്.
ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് പുറമെ മിർഷാദ് മിച്ചു, നിം ഡോർജി, മന്ദാർ റാവു ദേശായി, ഗ്രെഗ് സ്റ്റുവാർട്ട്, പ്രഗ്യാൻ ഗോഗോയ്, വിൻസി ബാരെറ്റോ, ബാർത്തലോമിയോ ഓഗ്ബെച്ചെ, ലാലിയൻസുല ചാങ്തെ, വിൽമർ ജോർദാൻ എന്നിരാണ് ടീം ഓഫ് ദ വീക്കിലുള്ള മറ്റ് താരങ്ങൾ.
The post ടീം ഓഫ് ദ വീക്കിൽ രണ്ട് താരങ്ങൾ; ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് ആവേശം appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/fY9mA0n
via IFTTT
No comments:
Post a Comment