ആ സബ്സ്റ്റിറ്റ്യൂഷനുകൾ ടാക്ടിക്കൽ നീക്കം മാത്രമായിരുന്നില്ല; ഇവാൻ വെളിപ്പെടുത്തുന്നു - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, December 26, 2022

ആ സബ്സ്റ്റിറ്റ്യൂഷനുകൾ ടാക്ടിക്കൽ നീക്കം മാത്രമായിരുന്നില്ല; ഇവാൻ വെളിപ്പെടുത്തുന്നു

ഒഡിഷ എഫ്സിക്കെതിരെ കൊച്ചിയിൽ ന‌ടന്ന ആവേശപ്പോരാട്ടത്തിൽ അവസാന നിമിഷമാണ് കേരളാ ബ്ലാസ്റ്റേഴ്സ് വിജയം കൈവരിച്ചത്. 86-ാം മിനിറ്റിൽ ഡിഫൻഡർ സന്ദീപ് സിങ് നേടിയ ​ഗോളാണ് ബ്ലാസ്റ്റേഴ്സിനെ വിജയത്തിലേക്ക് നയിച്ചത്. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി.

മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് നടത്തിയ ചില സബ്സ്റ്റിറ്റ്യൂഷനുകളാണ് നിർണായകമായത്. സഹൽ അബ്ദുൾ സമദ്, കെപി രാഹുൽ എന്നിവരെ മാറ്റിയ ഇവാൻ പകരം ബ്രൈസ് മിറാൻഡ, നിഹാൽ സുധീഷ് എന്നിവരെ കളിത്തിലിറക്കി. ബ്രൈസ് വിജയ​ഗോളിന് വഴിയൊരുക്കിയപ്പോൾ നിഹാലിന്റെ കിടിലൻ മുന്നേറ്റങ്ങൾ ഒഡിഷയെ തകർത്തുകളഞ്ഞു. മത്സരശേഷം ഈ സബ്സ്റ്റിറ്റ്യൂഷനുകൾ ടാക്ടിക്കൽ നീക്കം മാത്രമായിരുന്നില്ല എന്നാണ് ഇവാൻ വെളിപ്പെടുത്തുന്നത്.

വളരെ ചൂടുള്ള അന്തരീക്ഷമായിരുന്നു, അതുകൊണ്ട് തന്നെ കളിക്കാൻ പ്രയാസമായിരുന്നു, അതോടെ രണ്ടാം പകുതിയിൽ ഒഡിഷയുടെ ചില താരങ്ങൾ തളർന്നുപോകുന്നതായും അവർക്ക് വേ​ഗത നഷ്ടമാകുന്നതായും കാണാൻ കഴിഞ്ഞു, ഇത് മനസിലാക്കിയാണ് വേ​ഗതകൊണ്ട് എതിർ പ്രതിരോധത്തെ പിളർത്താൻ കഴിയുന്ന, അതുവഴി അവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കുന്ന കളിക്കാരെ കളത്തിലിറക്കാൻ ‍ഞങ്ങൾ തീരുമാനിച്ചത്, മാത്രവുമല്ല ചില താരങ്ങൾ ആദ്യപകുതിയിൽ മഞ്ഞക്കാർഡും കണ്ടിരുന്നു, അതിനാൽ തന്നെ പകരക്കാരെ ഇറക്കേണ്ടത് ആവശ്യവുമായിരുന്നു, ഇവാൻ പറഞ്ഞു.

The post ആ സബ്സ്റ്റിറ്റ്യൂഷനുകൾ ടാക്ടിക്കൽ നീക്കം മാത്രമായിരുന്നില്ല; ഇവാൻ വെളിപ്പെടുത്തുന്നു appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/zJWOqPy
via IFTTT

No comments:

Post a Comment

Post Bottom Ad

Pages