എനിക്ക് ലോകചാമ്പ്യനായി കളിക്കണം; വിരമിക്കാൻ പദ്ധതിയില്ലെന്ന് മെസി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, December 18, 2022

എനിക്ക് ലോകചാമ്പ്യനായി കളിക്കണം; വിരമിക്കാൻ പദ്ധതിയില്ലെന്ന് മെസി

തന്റെ കരിയറിലെ ഏറ്റവും വലിയ സ്വപ്നം ലയണൽ മെസി ഇന്നലെ യാഥാർഥ്യമാക്കി. ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ഫ്രാൻസിനെ തോൽപ്പിച്ച് അർജന്റീന കിരീടമുയർത്തുമ്പോൾ മെസിക്കൊപ്പം ലോമകമൊന്നടങ്കം സന്തോഷക്കണ്ണീർ പൊഴിക്കുകയായിരുന്നു.

ഖത്തറിലെ ഫൈനൽ പോരാട്ടം തന്റെ അവസാന ലോകകപ്പ് മത്സരമാകുമെന്ന് മെസി നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ ഇപ്പോൾ ലോകകിരീടം കൂടി നേടിയ സാഹചര്യത്തിൽ മെസി അന്താരാഷ്ട്ര ഫുട്ബോൾ മതിയാക്കുമോയെന്നും ആരാധകർക്കിടയിൽ ചോദ്യങ്ങളുയർന്നിരുന്നു. എന്നാൽ താൻ ഉടനെയൊന്നും വിരമിക്കുന്നില്ല എന്നാണ് മെസി പറയുന്നത്.

ഇല്ല, ഞാൻ ദേശീയ ടീമിനോട് വിടപറയുന്നില്ല, എനിക്ക് അർജന്റീന ജേഴ്സയിൽ ലോകചാമ്പ്യനായി ഇനിയും കളിക്കണം, മെസി ടിവൈസി സ്പോർട്സിനോട് പറഞ്ഞു. ലോകകപ്പിന്റെ ഫൈനലിൽ രണ്ട് ​ഗോളകൾ നേടിയ മെസി തന്നെയാണ് ടൂർണമെന്റിലെ മികച്ച താരത്തിനുള്ള ​ഗോൾഡൻ ബോൾ പുരസ്കാരവും നേടിയത്.

The post എനിക്ക് ലോകചാമ്പ്യനായി കളിക്കണം; വിരമിക്കാൻ പദ്ധതിയില്ലെന്ന് മെസി appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/dvEmTWO
via IFTTT

No comments:

Post a Comment

Post Bottom Ad

Pages