ഇന്ത്യൻ സൂപ്പർ ലീഗ് ഒമ്പതാം സീസണിലെ ആദ്യ ഘട്ട പോരാട്ടങ്ങൾ പൂർത്തിയായി. ലീഗിലെ പതിനൊന്ന് ടീമുകളും പത്ത് മത്സരം വീതം പൂർത്തിയാക്കിയപ്പോൾ മുംബൈ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. ഹൈദരബാദ് എഫ്സി, എടികെ മോഹൻ ബഗാൻ, കേരളാ ബ്ലാസ്റ്റേഴ്സ് എന്നിവർ തൊട്ടടുത്ത സ്ഥാനങ്ങളിലുണ്ട്.
കഴിഞ്ഞ സീസണിലെ ആദ്യ ഘട്ടത്തിലെ പ്രകടനവുമായി താരതമ്യം ചെയ്യുമ്പൾ ബ്ലാസ്റ്റേഴ്സടക്കെ ഒട്ടുമിക്ക ക്ലബുകൾക്കും നേട്ടമാണുള്ളത്. പോയിന്റ് പട്ടികയിൽ കഴിഞ്ഞ സീസണിലെ ആദ്യ ഘട്ടം കഴിയുമ്പോൾ ബ്ലാസ്റ്റേഴ്സ് ഒന്നാമതായിരുന്നു. ഇക്കുറി നാലാം സ്ഥാനത്താണ്. എന്നാൽ ഇത് ഒരിക്കലും പ്രകടനം മോശമായതിന്റെ സൂചനയല്ല.
കഴിഞ്ഞ സീസണിൽ ഈ ഘട്ടത്തിൽ ഒന്നാമതുണ്ടായിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിന് 17 പോയിന്റ് മാത്രമാണുണ്ടായിരുന്നത്. പത്ത് മത്സരങ്ങളിൽ നാല് വിജയവും അഞ്ച് സമനിലയും ഒരു തോൽവിയുമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാൽ ഇക്കുറി നാലാം സ്ഥാനത്താണെങ്കിലും 19 പോയിന്റാണുള്ളത്. കഴിഞ്ഞ തവണത്തെ നാല് വിജയം ഇക്കുറി ആറായി ഉയർന്നു. സമനില ഒന്നായി ചുരുങ്ങി. എന്നാൽ തോൽവി മൂന്നായി ഉയർന്നത് ആശങ്കയ്ക്ക് വകയൊരുക്കുന്നുണ്ട്. എങ്കിലും തുടർച്ചയായി മൂന്ന് തോൽവി നേരിട്ട ശേഷം പിന്നീട് ആറ് മത്സരങ്ങളായി ബ്ലാസ്റ്റേഴ്സ് തോൽവി അറിയാതെ കുതിക്കുന്നത് ആരാധകരെ ആവേശത്തിലാക്കുന്നുമുണ്ട്.
The post പോയിന്റിലും വിജയത്തിലും നേട്ടം; ആദ്യ ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സ് പ്രകടനമിങ്ങനെ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/beiLZaB
via IFTTT
No comments:
Post a Comment