കാർ അപകടത്തിൽ പെട്ടു; റിഷഭ് പന്തിന് പരുക്ക് - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, December 29, 2022

കാർ അപകടത്തിൽ പെട്ടു; റിഷഭ് പന്തിന് പരുക്ക്

ഇന്ത്യൻ സൂപ്പർതാരം റിഷഭ് പന്തിന് കാറപടകത്തിൽ പരുക്ക്. ഇന്ന് പുലർച്ചെ ഡെൽഹി-ഡെഹ്റാഡൂൺ ഹൈവേയിൽ വച്ചാണ് താരത്തിന്റെ കാർ അപകടത്തിൽ പെട്ടത്. പരുക്കേറ്റ പന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റിപ്പോർട്ടുകൾ പ്രകാരം ഡെൽഹിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പന്ത്. ഇതിനിടെ റൂർക്കിക്കടുത്തുവച്ചാണ് പന്തിന്റെ കാർ അപകടത്തിൽ പെട്ടത്. ദൃക്സാക്ഷികൾ പറയുന്നത് പ്രകാരം പന്തിന്റെ കാർ ഡിവൈഡറിൽ ഇടിച്ച് തീപിടിക്കുകയായിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് പന്തിന്റെ തലയ്ക്കും കാലിനുമാണ് പരുക്കേറ്റത്. അതേസമയം പന്ത് അപകടനില തരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചെന്നും റിപ്പോർട്ടിലുണ്ട്.

ബം​ഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ച പന്തിനെ എന്നാൽ ശ്രീലങ്കയ്ക്കെതിരായ എകദിന-ടി20 സ്ക്വാ‍ഡുകളിൽ ഉൾപ്പെടുത്തിയിട്ടില്ല. നാഷ്ണൽ ക്രിക്കറ്റ് അക്കാദമയിൽ റിപ്പോർട്ട് ചെയ്യാൻ പന്തിനോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയത്.

The post കാർ അപകടത്തിൽ പെട്ടു; റിഷഭ് പന്തിന് പരുക്ക് appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/x3NZh1V
via IFTTT

No comments:

Post a Comment

Post Bottom Ad

Pages