മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച വാഹനാപകടത്തിൽ ദുരൂഹത; അപകടത്തിലായ കാറില്‍ നിന്നും MDMA കണ്ടെത്തി - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Saturday, December 24, 2022

മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച വാഹനാപകടത്തിൽ ദുരൂഹത; അപകടത്തിലായ കാറില്‍ നിന്നും MDMA കണ്ടെത്തി

മാണി സി കാപ്പന്‍ എംഎല്‍എയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ മരണത്തിന് കാരണമായ ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. അപകടത്തില്‍ മരിച്ച രാഹുലും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തില്‍ നിന്ന് 5 മില്ലിഗ്രാം എംഡിഎംഎ കണ്ടെടുത്തു.

ഇന്നലെയാണ് രാഹുലിന്റെ മരണത്തിനു കാരണമായ അപകടം ഉണ്ടാകുന്നത്. രാഹുല്‍ സഞ്ചരിച്ചിരുന്ന കാറില്‍ ചരക്ക് കയറ്റിവന്ന എയ്സ് വന്നിടിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രാഹുല്‍ ഇരുന്ന ഭാഗത്താണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ രാഹുലിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

രാഹുലിനൊപ്പം കാറിലുണ്ടായിരുന്ന രണ്ട് യുവാക്കള്‍ നിലവില്‍ പരിക്കേറ്റ് ചികിത്സയിലാണ്. ലഹരിമരുന്നിന്റെ ഉറവിടം സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാവിലെ തന്നെ കാറില്‍ നിന്നും മയക്കുമരുന്ന് കണ്ടെത്തിയ വിവരം ലോക്കല്‍ പൊലീസ് അറിയിച്ചിരുന്നുവെന്നാണ് എസ്.പി പറയുന്നത്.

കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാക്കളെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

The post മാണി സി കാപ്പന്‍ MLAയുടെ പേഴ്‌സണല്‍ സ്റ്റാഫ് മരിച്ച വാഹനാപകടത്തിൽ ദുരൂഹത; അപകടത്തിലായ കാറില്‍ നിന്നും MDMA കണ്ടെത്തി appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/GX5Wrqh
via IFTTT

No comments:

Post a Comment

Post Bottom Ad

Pages