ഇതുവരെ മൂന്ന് സമനിലകൾ; ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കൊച്ചിയിലെ ആദ്യ ജയം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, January 2, 2023

ഇതുവരെ മൂന്ന് സമനിലകൾ; ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കൊച്ചിയിലെ ആദ്യ ജയം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ഒമ്പതാം സീസണിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്സ് ജെംഷദ്പുര് എഫ്സിയെ നേരിടുകയാണ്. കൊച്ചി സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് മത്സരം. നേരത്തെ എവേ പോരാട്ടത്തിൽ ജെംഷദ്പുരിനെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം ബ്ലാസ്റ്റേഴ്സിനുണ്ട്.

തുടർച്ചയായി ഏഴ് മത്സരങ്ങൾ തോൽവിയറിയാതെ കുതിക്കുന്ന ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. ഈ സാഹചര്യത്തിൽ മത്സരത്തിലെ ഫേവറിറ്റുകൾ ബ്ലാസ്റ്റേഴ്സ് തന്നെയാണ്. എങ്കിലും നിരാശപ്പെടുത്ത സീസണിലൂടെ കടന്നുപോകുന്ന ജെംഷദ്പുർ ഒന്നും നഷ്ടപ്പെടാനില്ലാതെ ഒരുമ്പട്ടിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല.

ജെംഷദ്പുരിനെതിരെ കൊച്ചി സ്റ്റേഡിയത്തിൽ ആദ്യ വിജയമാണ് ബ്ലാസ്റ്റേഴ്സ് ലക്ഷ്യമിടുന്നത്. ഐഎസ്എൽ 2017-18 സീസണിലാണ് ജെംഷദ്പുർ അരങ്ങേറിയത്. തുടർന്ന് മൂന്ന് തവണയാണ് ഇരുടീമുകളും കൊച്ചിയിൽ കൊമ്പുകോർത്തത്. മൂന്ന് തവണയും മത്സരഫലം സമനില. ആദ്യ തവണ ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞപ്പോൾ രണ്ടാം തവണ ഇരുടീമുകളും ഓരോ ​ഗോൾവീതം നേടി. ഏറ്റവുമൊടുവിൽ 2019-20 സീസണിലാണ് ഇരുടീമുകളും കൊച്ചിയിൽ കൊമ്പുകോർത്തത്. അക്കുറി രണ്ട് ​ഗോൾ വീതമടിച്ച് ഇരുടീമുകളും പോയിന്റ് വീതം വച്ചിരുന്നു.

The post ഇതുവരെ മൂന്ന് സമനിലകൾ; ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം കൊച്ചിയിലെ ആദ്യ ജയം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/HlawTms
via IFTTT

No comments:

Post a Comment

Post Bottom Ad

Pages