ഇത് പകരം വീട്ടാൻ ലഭിച്ച അവസരം; ഹീരയെക്കുറിച്ച് നോർത്ത് ഈസ്റ്റ് പരിശീലകൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Thursday, January 5, 2023

ഇത് പകരം വീട്ടാൻ ലഭിച്ച അവസരം; ഹീരയെക്കുറിച്ച് നോർത്ത് ഈസ്റ്റ് പരിശീലകൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഇന്ന് നടക്കാനിരിക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ബെം​ഗളുരു എഫ്സിയെ നേരിടും. നോർത്ത് ഈസ്റ്റിന്റെ തട്ടകത്തിലാണ് പോരാട്ടം അരങ്ങേറുന്നത്. സീസണിൽ മുമ്പ് ഇരുവരും കൊമ്പുകോർത്തപ്പോൾ ജയം ബെം​ഗളുരുവിനായിരുന്നു.

സീസണിൽ ഒരു വിജയം മാത്രമാണ് നോർത്ത് ഈസ്റ്റിന് നേടാനായത്. ഈ സാഹചര്യത്തിൽ ബെം​ഗളുരുവിനെതിരായ മത്സരം അവർക്ക് നിർണായകമാണ്. അതേസമയം മത്സരത്തിൽ ശ്രദ്ധേയമാകുന്ന മറ്റൊരു ​ഘടകം പ്രതിരോധതാരം ഹീര മോണ്ഡലിന്റെ സാന്നിധ്യമാണ്. ഈ സീസണിൽ ബെം​ഗളുരവിലെത്തിയ താരത്തിന്റെ കരാർ ഇടയ്ക്ക് റദ്ദാക്കി. ഇപ്പോൾ നോർത്ത് ഈസ്റ്റിനൊപ്പമാണ് ഹീര. നോർത്ത് ഈസ്റ്റ് ജേഴ്സിയിൽ മിക്കവാറും ഹീര ഇന്ന് അരങ്ങേറ്റം കുറിക്കുമെന്നാണ് പരിശീലകൻ വിൻസെൻസോ ആൽബെർട്ടോ അന്നെസെ നൽകിയ സൂചന.

ഇന്ന് ആദ്യ ഇലവനിലിറങ്ങിയാൽ ഹീരയ്ക്ക് ബെം​ഗളുരുവിനോട് പകരം വീട്ടാൻ അവസരം ലഭിക്കും, കാരണം ബെം​ഗളുരു ഉപേക്ഷിച്ചുകളഞ്ഞ താരമാണ് ഹീര, അതിനാൽ തന്നെ ഈ മത്സരത്തിൽ ബെം​ഗളുരുവിനെതിരെ തന്റെ മികവ് എന്താണെന്ന് തെളിയിക്കുക വളരെ പ്രധാനമാണ്, അന്നെസെ പറഞ്ഞു.

The post ഇത് പകരം വീട്ടാൻ ലഭിച്ച അവസരം; ഹീരയെക്കുറിച്ച് നോർത്ത് ഈസ്റ്റ് പരിശീലകൻ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/ykKqXxC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages