
ദില്ലി: ഉത്തരേന്ത്യയില്‍ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും. ശക്തമായ മൂടല്‍മഞ്ഞും ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ദില്ലി , പഞ്ചാബ് , ഹരിയാന, ചണ്ഡീഗഡ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്ക് നാളെ റെഡ് അലര്‍ട്ട് നല്‍കിയിട്ടുണ്ട്. രാജസ്ഥാനും ബിഹാറിനും ഓറഞ്ച് അലര്‍ട്ടാണ് നല്‍കിയിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രിയോടെ ശൈത്യ തരംഗം അവസാനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊടും തണുപ്പ് തുടരുന്ന സാഹചര്യത്തില്‍ ദില്ലി, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ സ്കൂളുകള്‍ അടച്ചിടാന്‍ സര്‍ക്കാറുകള്‍ നിര്‍ദേശം നല്‍കി. ദില്ലിയില്‍ കനത്ത മൂടല്‍ മഞ്ഞ് തുടരുന്നത് ഗതാഗത സംവിധാനങ്ങള്‍ താറുമാറാക്കിയിട്ടുണ്ട്. ദൂരക്കാഴ്ച വല്ലാതെ കുറഞ്ഞതാണ് ജനജീവിതം വല്ലാതെ ബുദ്ധിമുട്ടിലാക്കുന്നത്. ദില്ലിയിലെ പാലം, പഞ്ചാബിലെ ചില ഭാഗങ്ങള്‍ യുപിയില്‍ ആഗ്ര അടക്കം വിവിധ നഗരങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ദൂരക്കാഴ്ചതന്നെ ബുദ്ധിമുട്ടിലാണ് എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.
The post ഉത്തരേന്ത്യയില്‍ രണ്ടും ദിവസംകൂടി ശൈത്യ തരംഗം തുടരും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/pMqh8Jl
via IFTTT
No comments:
Post a Comment