അന്നത്തെ തോൽവിയോ..?? അത് കഴിഞ്ഞ കഥയല്ലേയെന്ന് ഇവാൻ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Friday, January 6, 2023

അന്നത്തെ തോൽവിയോ..?? അത് കഴിഞ്ഞ കഥയല്ലേയെന്ന് ഇവാൻ

ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഞായറാഴ്ച കേരള് ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ നേരിടുകയാണ്. മുംബൈയുടെ തട്ടകത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. തകർപ്പൻ ഫോമിൽ കളിക്കുന്ന രണ്ട് ടീമുകളുടെ കൊമ്പുകോർക്കലെന്ന നിലയിൽ മത്സരം വലിയ ശ്രദ്ധയാണ് നേടുന്നത്.

സീസണിൽ ഇത് രണ്ടാം തവണയാണ് മുംബൈയും ബ്ലാസ്റ്റേഴ്സും കൊമ്പുകോർക്കുന്നത്. മുമ്പ് കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ബ്ലാസ്റ്റേഴ്സ് എതിരില്ലാത്ത രണ്ട് ​ഗോളിന് തോറ്റിരുന്നു. ഈ തോൽവിക്ക് ശേഷം ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിൽ തന്നെ തോൽവിയറിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അന്നത്തെ തോൽവി കഴിഞ്ഞ കഥയാണെന്നും അടുത്ത ദിവസം നടക്കാനിരിക്കുന്നത് പുതിയൊരു മത്സരവുമാകുമെന്നാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറയുന്നത്.

ആ തോൽവി കുറേ നാളുകൾക്ക് മുമ്പാണ്, അത് സീസൺ തുടക്കത്തിലാണ്, അപ്പോൾ ഞങ്ങൾ സ്ക്വാഡിലേക്ക് പല പുതിയ കാര്യങ്ങളെ സ്വീകരിക്കുകയും പുതിയ കളിക്കാരെ ഉൾക്കൊള്ളിക്കുകയും ചെയ്യുകയായിരുന്നു, സീസണിലെ മൂന്നാമത്തേയോ നാലാമത്തോയോ മത്സരമായിരുന്നു അത്, അങ്ങനെയൊരു വിഷമഘട്ടം ഞങ്ങൾക്കുണ്ടായതിൽ സന്തോഷമുണ്ട്, കാരണം അപ്പോഴാണ് പല കാര്യങ്ങളിലും ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞങ്ങൾക്ക് മനസിലായത്, എന്നാൽ ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു, ഇതിപ്പോൾ ലീ​ഗിന്റെ രണ്ടാം ഘട്ടമാണ്, കളിക്കാരെല്ലാവരും ഒന്നിച്ചുകളിച്ചു ശീലിച്ചു, ലീ​ഗും അവർക്ക് പരിചിതമായിക്കഴിഞ്ഞു, ഞങ്ങൾക്ക് മാത്രമല്ല മുംബൈയുടേയും മറ്റ് ടീമുകളുടേയും സാഹചര്യം അങ്ങനതന്നെയാണ്, അതിനാൽ തന്നെ മുമ്പ് നടന്ന മത്സരത്തിൽ നിന്ന് തികച്ചും വ്യത്യസ്ഥാമായ ഒന്നാകും ഞായറാഴ്ച അരങ്ങേറുക, ഇവാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

The post അന്നത്തെ തോൽവിയോ..?? അത് കഴിഞ്ഞ കഥയല്ലേയെന്ന് ഇവാൻ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/r7qhpxI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages