വിദേശതാരവുമായി വഴിപിരിഞ്ഞ് ഈസ്റ്റ് ബം​ഗൾ; പുതിയ സൈനിങ്ങിന് പക്ഷെ തടസം - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, January 9, 2023

വിദേശതാരവുമായി വഴിപിരിഞ്ഞ് ഈസ്റ്റ് ബം​ഗൾ; പുതിയ സൈനിങ്ങിന് പക്ഷെ തടസം

ഇന്ത്യൻ സൂപ്പർ ലീ​ഗ് ക്ലബ് ഈസ്റ്റ് ബം​ഗാൾ വിദേശതാരം ഏലിയാൻഡ്രോയുമായി വഴിപിരഞ്ഞു. ബ്രസീലിയൻ ഫോർവേഡാണ് ഏലിയാൻഡ്രോ. പ്രശസ്ത ജേണലിസ്റ്റ് മാർക്കസ് മെർഹുലാവോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

ഈ സീസണിലേക്ക് ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്ത വിദേശികളിലൊരളാണ് ഏലിയൻഡ്രോ. എന്നാൽ പരുക്കും മാച്ച് ഫിറ്റ്നെസ് ഇല്ലായ്മയും കരാണം പല മത്സരങ്ങളിലും ഏലിയൻഡ്രോ പുറത്തിരുന്നു. ഇതോടെയാണിപ്പോൾ ഏലിയൻഡ്രോയുമായി ക്ലബ് വഴിപിരിയുന്നത്. ഏലിയൻഡ്രോയ്ക്ക് പകരം ഇം​ഗ്ലീഷ് സ്ട്രൈക്കർ ജെയ്ക് ജെർവിസാണ് ഈസ്റ്റ് ബം​ഗാളിന്റെ ഭാ​ഗമാകുന്നത്. എന്നാൽ ഈ സൈനിങ്ങിനും ചില പ്രശ്നമുണ്ട്.

ജെർവിസിനെ ഈസ്റ്റ് ബം​ഗാൾ സൈൻ ചെയ്തെങ്കിലും താരത്തെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഇറാൻ താരം ഒമിദ് സിങ്, പ്രതിഫലം കിട്ടാനുണ്ടെന്ന് ആരോപിച്ച് ഈസ്റ്റ് ബം​ഗാളിനെതിരെ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഈസ്റ്റ് ബം​ഗാളിനെതിരെ ഫിഫ വിലക്കുണ്ട്. അതിനാൽ തന്നെ ഒമിദുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചാലെ ഈസ്റ്റ് ബം​ഗാളിന് പുതിയ താരത്തെ രജിസ്റ്റർ ചെയ്യാനാകു.

The post വിദേശതാരവുമായി വഴിപിരിഞ്ഞ് ഈസ്റ്റ് ബം​ഗൾ; പുതിയ സൈനിങ്ങിന് പക്ഷെ തടസം appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/XRAckEg
via IFTTT

No comments:

Post a Comment

Post Bottom Ad

Pages