ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു വിദേശസൈനിങ് കൂടി പൂർത്തിയാക്കുന്നു. കോംഗോയിൽ നിന്നുള്ള സ്ട്രൈക്കർ കുലെ എംബോമ്പോ നോർത്ത് ഈസ്റ്റിലേക്ക് വരുന്നത്. ഐഎഫ്ടിഡബ്ല്യുസി ഇക്കാര്യം റിപ്പോർട്ട് ചെയ്തു.
അടുത്തിടെ നോർത്ത് ഈസ്റ്റ് വിട്ട ഇംഗ്ലീഷ് സ്ട്രൈക്കർ മാറ്റ് ഡെർബിഷെയറിന് പകരമാണ് എംബോമ്പോ വരുന്നത്. 26-കാരനായ ഈ സ്ട്രൈക്കർ സീസൺ അവസാനം വരെയുള്ള കരാറിലാണ് നോർത്ത് ഈസ്റ്റിന്റെ ഭാഗമാകുക. ബെൽജിയം, സ്ലോവാക്യ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിൽ കളിച്ച പരിചയമുള്ള താരമാണ് എംബോമ്പോ. ലിത്വാനിയൻ ക്ലബ് സുഡുവയ്ക്ക് വേണ്ടിയാണ് എംബോമ്പോ ഒടുവിൽ കളിച്ചത്
ഐഎസ്എൽ ഒമ്പതാം സീസണിൽ നിരാശപ്പെടുത്തുന്ന ക്ലബാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. സീസണിൽ ഒരു വിജയം മാത്രം നേടിയ അവർ പോയിന്റ് പട്ടികയിൽ അവസാസ്ഥാനത്താണ്. ഞായറാഴ്ച എഫ്സി ഗോവയ്ക്കെതിരെയാണ് നോർത്ത് ഈസ്റ്റിന്റെ അടുത്ത മത്സരം.
The post പുതിയ വിദേശ സൈനിങ്ങിനൊരുങ്ങി നോർത്ത് ഈസ്റ്റ്; വരുന്നത് ആഫ്രിക്കൻ സ്ട്രൈക്കർ..?? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/Thdb5jq
via IFTTT
No comments:
Post a Comment