സൂപ്പർ കപ്പ് ഇക്കുറി കേരളത്തിൽ..?? ആവേശത്തിൽ ആരാധകർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Monday, January 2, 2023

സൂപ്പർ കപ്പ് ഇക്കുറി കേരളത്തിൽ..?? ആവേശത്തിൽ ആരാധകർ

ഇന്ത്യൻ ഫുട്ബോളിലെ നോക്കൗട്ട് പോരാട്ടമായ സൂപ്പർകപ്പ് തിരിച്ചെത്തുന്നു. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇക്കുറി തിരിച്ചെത്തുന്ന സൂപ്പർ കപ്പിന് കേരളം വേദിയാകുമെന്ന് സൂചന. ദ ബ്രിഡ്ജാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019-ലാണ് ഏറ്റവുമൊടുവിൽ സൂപ്പർ കപ്പ് നടന്നത്. അതിനുശേഷം കോവി‍ഡ് അടക്കം പല കാരണങ്ങളാൽ ഈ ടൂർണമെന്റ് മുടങ്ങി. എന്നാൽ ഇക്കുറി ടീമുകളുടെ മത്സരങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാ​ഗമായാണ് സൂപ്പർകപ്പും തിരിച്ചെത്തുന്നത്. ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമില്ലെങ്കിലും ബ്രിഡ്ജിന്റെ റിപ്പോർട്ട് അനുസരിച്ച് ഏപ്രിൽ ഒന്നിനാകും സൂപ്പർ കപ്പ് നടക്കുക. ടൂർണമെന്റിന് കേരളം ആതിഥേയത്വം വഹിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.

കേരളത്തിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി ടൂർണമെന്റ് നടത്താനണ് ആലോചന. ഇതിൽ കൊച്ചി അന്താരാഷ്ട്ര സ്റ്റേ‍ഡിയവും മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയവും ഉൾപ്പെടുന്നുണ്ട്. അതേസമയം മൂന്നാമത്തെ വേദി ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. ഐഎസ്എല്ലിൽ നിന്നും ഐ-ലീ​ഗിൽ നിന്നും ടീമുകൾ സൂപ്പർ കപ്പിൽ പങ്കെടുക്കും.

The post സൂപ്പർ കപ്പ് ഇക്കുറി കേരളത്തിൽ..?? ആവേശത്തിൽ ആരാധകർ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/978MdJ3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages