ടെസ്റ്റിലും ഏകദിനത്തിലും രോഹിത്തിന് ഭീഷണിയില്ല; ക്യാപ്റ്റൻസി മാറ്റമുണ്ടാകില്ല എന്ന് സൂചന - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, January 1, 2023

ടെസ്റ്റിലും ഏകദിനത്തിലും രോഹിത്തിന് ഭീഷണിയില്ല; ക്യാപ്റ്റൻസി മാറ്റമുണ്ടാകില്ല എന്ന് സൂചന

ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് മാറ്റമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. ടി20 ലോകകപ്പിൽ ഇന്ത്യ സെമിയിൽ പുറത്തായതിന് പിന്നാലെ ആ ഫോർമാറ്റിൽ പുതിയ നായകൻ വരുമെന്ന സൂചനകൾ ശക്തമാണ്. എന്നാൽ ഏകദിന-ടെസ്റ്റ് ടീമുകളിൽ ക്യാപ്റ്റൻസി മാറ്റമുണ്ടാകില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ.

നിലവിൽ രോഹിത് ശർമയാണ് എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയുടെ നായകൻ. എന്നാൽ വൈകാതെ ടി20യിൽ ക്യാപ്റ്റൻസി മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. ഹാർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരി​ഗണിക്കുന്നുണ്ട്. രോഹിത്തിന് വിശ്രമം അനുവദിച്ചതോടെ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയിൽ പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നുത്. വൈകാതെ പാണ്ഡ്യയെ ടി20 സ്ഥിരം ക്യാപ്റ്റനാക്കിയുള്ള പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചനകൾ. എന്നാൽ ഏകദിനത്തിലും ടെസ്റ്റിലും തൽക്കാലും രോഹിത്തിന്റെ ക്യാപ്റ്റൻ റോളിന് ഭീഷണിയില്ല.

ഏകദിനത്തിലും ടെസ്റ്റിലും രോഹത്തിന്റെ ക്യാപ്റ്റൻസി റെക്കോർഡിൽ ബിസിസിഐ ഉന്നതർ തൃപ്തരാണെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിൽ ഈ രണ്ട് ഫോർമാറ്റുകളിലും മറ്റൊരാൾ രോഹത്തിന് പകരക്കാരനാകേണ്ടതിനെക്കുറിച്ച് ഇന്നലെ നടന്ന റിവ്യൂ മീറ്റിങ്ങിൽ ചർച്ചയുണ്ടായില്ലെന്ന് ഒരു ഉന്നതൻ അറിയിച്ചതായും റിപ്പോർട്ടിലുണ്ട്.

The post ടെസ്റ്റിലും ഏകദിനത്തിലും രോഹിത്തിന് ഭീഷണിയില്ല; ക്യാപ്റ്റൻസി മാറ്റമുണ്ടാകില്ല എന്ന് സൂചന appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/Z0m5lW7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages