അത്ലെറ്റിക്കോയെ വീഴ്ത്തി ബാഴ്സ; ഇറ്റലിയിലെ സൂപ്പർപോര് സമനിലയിൽ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Sunday, January 8, 2023

അത്ലെറ്റിക്കോയെ വീഴ്ത്തി ബാഴ്സ; ഇറ്റലിയിലെ സൂപ്പർപോര് സമനിലയിൽ

സ്പയിനിലെ ലാ ലി​ഗയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിൽ അത്ലെറ്റിക്കോ മഡ്രിഡിനെയാണ് ബാഴ്സലോണ വീഴ്ത്തിയത്. എതിരില്ലാത്ത ഒരു ​ഗോളിനായിരുന്നു ബാഴ്സയുടെ ജയം.

അത്ലെറ്റിക്കോയു‌ടെ മൈതാനമായ വാൻഡ മെട്രോപോളിറ്റാനയിൽ നടന്ന മത്സരത്തിൽ 22-ാം മിനിറ്റിൽ ഓസ്മെൻ ഡെംബേലെയാണ് ബാഴ്സയുടെ വിജയ​ഗോൾ നേടിയത്. ​ഗാവിയാണ് ​ഗോളിന് വഴിയൊരുക്കിയത്. വിജയത്തോടെ 16 മത്സരങ്ങളിൽ നിന്ന് 41 പോയിന്റുമായാണ് ബാഴ്സ പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്. രണ്ടാമതുള്ള റയലിന് 38 പോയിന്റാണുള്ളത്.

അതേസമയം തന്നെ ഇറ്റലിയിലെ സെരി എയിൽ നടന്ന ആവേശപ്പോരട്ടത്തിൽ എഎസ് റോമ എസി മിലാനെ സമനിലയിൽ തളച്ചു. മിലാന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. പിയറി കാളു, തോമാസോ പൊബേ​ഗ എന്നിവരാണ് മിലാന്റെ ​ഗോളുകൾ നേടിയത്. എന്നാൽ അവസാന മിനിറ്റുകളിൽ റോജർ ഇബാനെസ്, ടാമി ഏബ്രഹാം എന്നിവർ വലകുലുക്കിയതോടെയാണ് റോമ വിലപ്പെട്ട ഒരു പോയിന്റ് പിടിച്ചെടുത്തത്.

The post അത്ലെറ്റിക്കോയെ വീഴ്ത്തി ബാഴ്സ; ഇറ്റലിയിലെ സൂപ്പർപോര് സമനിലയിൽ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/RjfUIpv
via IFTTT

No comments:

Post a Comment

Post Bottom Ad

Pages