ഫിഫ പുരസ്കാരങ്ങളെല്ലാം തൂത്തുവാരി അർജന്റീന. ഇന്നലെ ഫ്രാൻസിലെ പാരീസിൽ നടന്ന ഫിഫ പുരസ്കാരചടങ്ങിൽ 2022-ലെ മികച്ച പുരുഷ താരത്തിനുള്ള അവാർഡ് അർജന്റീ ക്യാപ്റ്റൻ ലയണൽ മെസി സ്വന്തമാക്കി. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം അർജന്റീനയെ ഖത്തറിൽ ലോകകപ്പ് ജേതാക്കളാക്കിയ പ്രകടനമണ് മെസിയെ ഏഴാം തവണ ഫിഫ പുരസ്കാരത്തിന് അർഹനാക്കിയത്. ഫ്രാൻസിന്റെ കെയിലിൻ എംബാപെ, കരീം ബെൻസിമ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്കാരം റാഞ്ചിയത്.
മികച്ച ഗോൾകീപ്പറിനുള്ള ഫിഫ പുരസ്കാരം അർജന്റീനയുടെ തന്നെ എമിലിയാനോ മാർട്ടിനെസിനാണ്. ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് എമിയെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. മികച്ച പരിശീലകനുള്ള പുരസ്കാരം അർജന്റീനയുടെ ലയണൽ സ്കലോണിയും നേടി. ഫിഫ ഫാൻ അവാർഡും അർജന്റീനയ്ക്കാണ്.
മികച്ച വനിതാ താരത്തിനുള്ള ഫിഫ പുര്സകാരം സ്പാനിഷ് മിഡ്ഫീൽഡർ അലക്സിയ പ്യൂറ്റേയാസിനാണ്. തുടർച്ചയായ രണ്ടാം തവണയാണ് അലക്സിയ ഈ പുരസ്കാരം നേടുന്നത്. മികച്ച വനിതാ ഗോളിക്കുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ മേരി ഇർപ്സിനാണ്. ഇംഗ്ലണ്ടിനെ യൂറോ ജേതാക്കളാക്കിയ സെറീന വെയ്മാനാണ് മികച്ച പരിശീലക. ഡച്ച് പരിശീലകയാണ് സെറീന.
The post ഫിഫ പുരസ്കാരം; എല്ലാം തൂത്തുവാരി അർജന്റീന appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/N58CtoO
via IFTTT
No comments:
Post a Comment