ലോകക്രിക്കറ്റിനെ തന്നെ അവേശം കൊള്ളിച്ച ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ന്യൂസിലൻഡിന് കിടിലൻ ജയം. ന്യൂസിലൻഡിലെ വെല്ലിങ്ടനിൽ നടന്ന മത്സരത്തിൽ ഒരു റൺസിനാണ് ആതിഥേയരുടെ അവിശ്വസനീയ ജയം.
മത്സരത്തിന്റെ ആദ്യ ഇന്നിംഗ്സിൽ ഇംഗ്ലണ്ട് 435 റൺസാണ് നേടിയത്. ഇത് പിന്തുടർന്ന കിവീസ് 209-ന് ഓൾ ഔട്ടായി. തുടർന്ന് ഫോളോ ഓൺ ചെയ്ത കിവീസ് രണ്ടാം ഇന്നിംഗ്സിൽ 483 റൺസ് നേടി. ഇതോടെ അവസാന ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന് ജയിക്കാൻ 258 റൺസാണ് വേണ്ടിയിരുന്നത്. നിലവിലെ ഫോമിൽ ഇംഗ്ലണ്ടിന് അനായാസമെന്ന തോന്നിയതാണ് വിജയലക്ഷ്യം. എന്നാൽ കിവീസ് ബൗളിങ് നിരയുടെ തകർപ്പൻ പ്രകടനം ഇംഗ്ലണ്ടിന്റെ വിജയസ്വപ്നങ്ങൾ തകർത്തു. നാല് വിക്കറ്റ് വീഴ്ത്തിയ നീൽ വാഗ്നറാണ് കിവീസിന്റെ വിജയശിൽപ്പി. രണ്ടാംമിന്നിംഗ്സിൽ തകർപ്പൻ സെഞ്ച്വറി നേടിയ കിവീസ് സൂപ്പർതാരം കെയിൻ വില്യംസനാണ് കളിയിലെ താരം.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഫോൾ ഓൾ ചെയ്തശേഷം ആ മത്സരം ജയിക്കുന്ന മൂന്നാമത്തെ മാത്രം ടീമാണ് ന്യൂസിലൻഡ്. ഇംഗ്ലണ്ട്, ഇന്ത്യ എന്നിവരാണ് ഈ നേട്ടം മുമ്പ് കൈവരിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് രണ്ട് തവണ ഇത്തരത്തിൽ മത്സരം ജയിച്ചപ്പോൾ ഇന്ത്യയുടെ ആവേശജയം 2001-ൽ ആയിരുന്നു.
The post ആവേശകരമായ കിവീസ് തിരച്ചുവരവ്; ഇംഗ്ലണ്ടിനെ വീഴ്ത്തിയത് ഒരു റണ്ണിന് appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/14h28f7
via IFTTT
No comments:
Post a Comment