31 വയസിൽ കളിമതിയാക്കി സൂപ്പർതാരം; അമ്പരപ്പിൽ ആരാധകർ - NEWS MALAYALAM ONLINE

Breaking News | Latest Malayalam News ...

Breaking

Home Top Ad

Post Top Ad

Wednesday, March 22, 2023

31 വയസിൽ കളിമതിയാക്കി സൂപ്പർതാരം; അമ്പരപ്പിൽ ആരാധകർ

വെറും 31 വയസ് മാത്രം പ്രായമുള്ളപ്പോൾ കളിക്കളത്തോട് വിടപറഞ്ഞ് ക്രൊയേഷ്യൻ സൂപ്പർതാരം സിമെ വ്രസാൽക്കോ. കുറച്ചുനാളുകളായി തുടരുന്ന പരുക്കുകൾ അടക്കമുള്ള ശാരീരിക പ്രശ്നങ്ങളെത്തുടർന്നാണ് വ്രസാൽക്കോ കളിമതിയാക്കാൻ തീരുമാനിച്ചതെന്നാണ് സൂചന. കളിക്കളം വിട്ട വ്രസാൽക്കോ, ഏജന്റായി പുതിയ കരിയർ ആരംഭിക്കുമെന്നാണ് സൂചന.

റൈറ്റ് ബാക്കായ വ്രസാൽക്കോ ക്രൊയേഷ്യൻ സൂപ്പർക്ലബ് ഡൈനാമോ സാ​ഗ്രെബിലൂടെയാണ് കരിയർ തുടങ്ങുന്നത്. പിന്നീട് വിവിധ സെരി എ ക്ലബുകൾക്കായി കളിച്ചശേഷം 2016-ൽ താരം അത്ലെറ്റിക്കോ മഡ്രിഡിലെത്തി. ആറ് സീസണിലായി നൂറ് മത്സരങ്ങളിൽ അത്ലെറ്റിക്കോ ജേഴ്സിയണിഞ്ഞ താരം ഇടയ്ക്ക് ഇൻ്റർ മിലാനിലേക്ക് ലോണിയും പോയിരുന്നു. ​ഗ്രീക്ക് ക്ലബ് ഒളിംപിയാക്കോസിന് വേണ്ടിയാണ് വ്രസാൽക്കോ ഒടുവിൽ കളിച്ചത്.

2011-ലാണ് വ്രസാൽക്കോ ക്രൊയേഷ്യക്കായി അരങ്ങേറ്റം കുറിച്ചത്. 52 മത്സരങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട് ഈ ഫുൾ ബാക്ക്. 2018 -ലെ റഷ്യൻ ലോകകപ്പിൽ ക്രൊയേഷ്യയുടെ ഫൈനലിലേക്കുള്ള കുതിപ്പിൽ നിർണായക പങ്കാണ് വ്രസാൽക്കോ വഹിച്ചത്.

The post 31 വയസിൽ കളിമതിയാക്കി സൂപ്പർതാരം; അമ്പരപ്പിൽ ആരാധകർ appeared first on SPORTS MALAYALAM.



from SPORTS MALAYALAM https://ift.tt/SIZTEgD
via IFTTT

No comments:

Post a Comment

Post Bottom Ad

Pages