
ജർമൻ സൂപ്പർ ക്ലബ് ബയേൺ മ്യൂണിച്ച് പരിശീലകസ്ഥാനത്ത് നിന്ന് ജൂലിയൻ നഗേൽസ്മാൻ പുറത്ത്. വിവിധ മാധ്യമങ്ങളും ജേണലിസ്റ്റ് ഫാബ്രീസിയോ റൊമാനോയും ഇക്കാര്യം റിപ്പോർട്ട് ചെയ്തു. നഗേൽസ്മാന് പകരമായി തോമസ് ടുഷേൽ ബയേണിന്റെ ചുമതലയേറ്റെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
യുവേഫ ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടറിലേക്ക് മുന്നേറിയ ബയേൺ ബുന്ദസ്ലിഗയിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ആഴ്ച ബയേർ ലെവർക്യൂസനോട്, ബയേൺ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. ബുന്ദസ്ലിഗിയിലെ ബയേണിന്റെ സ്ഥിരതയില്ലാത്ത പ്രകടനമാണ് നഗേൽസ്മാനെ പുറത്താക്കാൻ കാരണമെന്നാണ് സൂചന. ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.
നേഗൽസ്മാന് പകരമെത്തുന്ന ടുഷേൽ 2025 വരെയുള്ള കരാർ ഒപ്പുവയ്ക്കുമെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലീഷ് സൂപ്പർ ക്ലബ് ചെൽസിയിൽ നിന്ന് കഴിഞ്ഞ സെംപ്റ്റംബറിലാണ് ടുഷേൽ പുറത്തായത്. ചെൽസിയെ മുമ്പ് ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് നയിച്ച ടുഷേലിന്റെ പുറത്താക്കൽ ക്ലബ് ആരാധകർക്കിടയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. ജർമനിയിലെ തന്നെ ബൊറൂസിയ ഡോർട്ട്മുണ്ട്, ഫ്രാൻസിലെ പിഎസ്ജി എന്നീ ക്ലബുകളേയും ടുഷേൽ പരിശീലിപ്പിച്ചിട്ടുണ്ട്.
The post നഗേൽസ്മാനെ പുറത്താക്കി ബയേൺ; പകരം ടുഷേൽ..??? appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/7TByunk
via IFTTT
No comments:
Post a Comment