
രാഹുലിനെ അയോഗ്യനാക്കണമെന്ന് ലോകസഭാ സ്പീക്കർക്ക് പരാതി. അഭിഭാഷകനായ വിനീത് ജിൻഡാലാണ് ഈ ആവശ്യമുന്നയിച്ചു സ്പീക്കറിനെ സമീപിച്ചത്. ഇതോടെ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കുന്ന വിഷയത്തിൽ സ്പീക്കർ നിയമോപദേശം തേടി.
ഇന്നലെയാണ് മാനനഷ്ടക്കേസിൽ സൂറത്തിലെ കോടതി ഇന്നലെയാണ് രാഹുൽ ഗാന്ധിയ്ക്ക് 2 വർഷം തടവ് ശിക്ഷ വിധിച്ചത്. 2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് റാലിക്കിടെ കർണാടകയിലെ കോലാറിൽ വച്ച് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി. മോദി സമുദായത്തെ ആകെ അപമാനിക്കുന്നതാണ് പരാമർശമെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംഎൽഎയും മുൻമന്ത്രിയുമായ പൂർണേഷ് മോദിയാണ് പരാതിയിലാണ് സിജെഎം കോടതിയുടെ വിധി.
കോടതിയിലെത്തിയപ്പോൾ മാപ്പ് പറഞ്ഞ് കേസ് തീർക്കാൻ രാഹുലും തയ്യാറായില്ല. നാല് വർഷത്തോളം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച്എച്ച് വർമ്മ ശിക്ഷ വിധിച്ചത്. നിയമ നിർമ്മാണ സഭയിലെ അംഗം തന്നെയാണ് നിയമലംഘനം നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നുമുള്ള ആവശ്യമാണ് ശിക്ഷാ വിധിക്ക് മുന്നോടിയായുള്ള വാദത്തിൽ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്.
The post രാഹുൽഗാന്ധിയെ അയോഗ്യനാക്കണം എന്ന പരാതിയുമായി അഭിഭാഷകൻ; പരാതിയിൽ നിയമോപദേശം തേടി സ്പീക്കർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/DR5QEzu
via IFTTT
No comments:
Post a Comment