
സൂപ്പർ കപ്പ് പോരാട്ടങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ മത്സരവേദികളുട് കാര്യത്തിൽ ക്ലബുകൾക്ക് ആശങ്ക. വേദികളിലൊന്നായി കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ അവസ്ഥയിൽ പല ക്ലബുകളും ആശങ്കയറിയിച്ചതായി ഏഐഎഫ്എഫ് ജനറൽ സെക്രട്ടറി ഷാജി പ്രഭാകരൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പരിശീലനഗ്രൗണ്ടുകളുടെ ലഭ്യതക്കുറവും ടീമുകളെ പ്രതിസന്ധിയിലാക്കുന്നുണ്ട്.
കേരളാ ഫുട്ബോൾ അസോസിയേഷനാണ് സൂപ്പർ കപ്പ് മത്സരങ്ങൾക്കായി കോഴിക്കോടും മഞ്ചേരി പയ്യനാട് സ്റ്റേഡിയവും തിരഞ്ഞെടുത്തത്. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം സ്റ്റേഡിയമായ കൊച്ചിയെ അവർ ഒഴിവാക്കിയിരുന്നു. എന്നാൽ ഇതിനിടെ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. ഇത് പൂർത്തിയാകാത്തതിനാൽ ഇവിടെ നിശ്ചയിച്ചിരുന്ന പ്ലേ ഓഫ് മത്സരങ്ങൾ മഞ്ചേരിയിലേക്ക് മാറ്റുകയും ചെയ്തു.
കോർപ്പറേഷൻ സ്റ്റേഡിയത്തിന്റെ പല ചിത്രങ്ങളും ഞാൻ സമൂഹമാധ്യമങ്ങളിൽ കണ്ടു. പക്ഷെ അത് പത്ത് പന്ത്രണ്ട് ദിവസം മുമ്പുള്ളതാണ്. പല ക്ലബുകളും ചിത്രങ്ങൾ ഞങ്ങൾക്ക് അയച്ചുതന്നു, അവർക്ക് ഏറ്റവും പുതിയ ചിത്രങ്ങൾ ഞങ്ങൾ നൽകിയിട്ടുണ്ട്, എങ്കിലും ഞങ്ങളും പൂർണമായും തൃപ്തരല്ല, ഗ്രൂപ്പ് ഘട്ടം തുടങ്ങുമ്പോഴേക്കും എല്ലാ ശരിയാകുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, ഇനി അഥവാ നോക്കൗട്ട് ഘട്ടത്തിൽ വേദി മാറ്റേണ്ടിവന്നാൽ അതിനും തയ്യാറാണ്, ഷാജി പറഞ്ഞു. അതേസമയം തന്നെ കൊച്ചി സ്റ്റേഡിയം ഇപ്പോഴും പരിഗണനയിലുണ്ടെന്നും ആവശ്യം വന്നാൽ ഉപയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തന്നെ കോഴിക്കോടും മലപ്പുറത്തും പരിശീലനഗ്രൗണ്ടുകളുടെ ലഭ്യതക്കുറവും ക്ലബുകളെ വലയ്ക്കുന്നുണ്ട്. ദേവഗിരി കോളേജ്, ഫാറൂഖ് കോളേജ്, മെഡിക്കൽ കോളേജ് എന്നിവരുടെ ഗ്രൗണ്ടുകൾ കോഴിക്കോട് പരിശീലനത്തിന് ഉപയോഗിക്കാനാണ് ഫെഡറേഷൻ ക്ലബുകളെ അറിയിച്ചത്. എന്നാൽ ഇതിൽ രണ്ട് ഗ്രൗണ്ടുകളും പരിശീലനത്തിന് യോഗ്യമല്ല എന്നാണ് സൂചന. ഇതോടെ ക്ലബുകൾ ഒരു മണിക്കൂറോളം യാത്ര ചെയ്ത് കാലിക്കറ്റ് സർവകലാശാല ഗ്രൗണ്ടിൽ പരിശീലനം നടത്തേണ്ട അവസ്ഥയിലാണ്. മലപ്പുറത്തെ പരിശീലനകേന്ദ്രങ്ങളിലൊന്നായ എടവണ്ണ സീതിഹാജി സ്റ്റേഡിയത്തിന്റെ ലഭ്യതയും സംശയത്തിലാണെന്നാണ് സൂചന.
The post സൂപ്പർകപ്പ് വേദികളിൽ ആശങ്കയറിയിച്ച് ക്ലബുകൾ; കൊച്ചി വീണ്ടും പരിഗണനയിൽ appeared first on SPORTS MALAYALAM.
from SPORTS MALAYALAM https://ift.tt/qdCtwGQ
via IFTTT
No comments:
Post a Comment