
ബ്രഹ്മപുരത്തു മാലിന്യം കത്തിയ വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കും. കോൺഗ്രസിന് വേണ്ടി മുൻ മേയർ ടോണി ചമ്മിണിയാണ് ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നത്.
ബ്രഹ്മപുരം കരാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്നലെ രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടു കോൺഗ്രസ് ഹൈക്കോടതിയെ സമീപിക്കുന്നത്. ബ്രഹ്മപുരം തീ പിടിത്തവും സോൺട ഇൻഫ്രാടെക് കമ്പനിക്ക് കരാർ ലഭിച്ചതിലും സിബിഐ അന്വേഷണം വേണമെന്നാണ് ടോണി ചമ്മിണിയുടെ ഹർജിയിൽ ആവശ്യപ്പെടുന്നത്.
നേരത്തെ തീപിടിത്തത്തിലേക്ക് നയിച്ച വിഷയങ്ങളെ കുറിച്ച് വിജിലന്‍സ് അന്വേഷിക്കണമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിജിലന്‍സ് അന്വേഷണം സ്വീകാര്യമല്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്.
The post ബ്രഹ്മപുരം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഹൈക്കോടതിയിലേക്ക് appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/u1bV0Ss
via IFTTT
No comments:
Post a Comment