
യുപിയിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി മൂന്ന് മാസത്തോളം ബലാത്സംഗം ചെയ്ത കേസിൽ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് ഞായറാഴ്ച അറിയിച്ചു. മെയ് 28 ന് പവൻ ബിന്ദ് പെൺകുട്ടിയെ തട്ടിക്കൊണ്ടു ഗുജറാത്തിലെ സൂറത്തിലേക്ക് കൊണ്ടുപോയി. ആഗസ്റ്റ് 28 ന് ബല്ലിയയിൽ നിന്ന് രക്ഷപ്പെടുത്തിയതായി പോലീസ് പറഞ്ഞു.
പെൺകുട്ടിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഐപിസി, പോക്‌സോ നിയമപ്രകാരവും ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. പ്രതി തന്നെ ഗുജറാത്തിലേക്ക് കൊണ്ടുപോയി, അവിടെ വെച്ച് നിയമവിരുദ്ധമായി വിവാഹം കഴിക്കുകയും മൂന്ന് മാസത്തോളം തന്നെ ബലാത്സംഗം ചെയ്യുകയും ചെയ്തുവെന്ന് പെൺകുട്ടി പോലീസിന് നൽകിയ മൊഴിയിൽ പറഞ്ഞതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
The post യുപിയിൽ 15 വയസുകാരിയെ തട്ടിക്കൊണ്ടുപോയി 3 മാസത്തോളം ബലാത്സംഗം ചെയ്തു; പോലീസ് പറയുന്നു appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/fjuWOzM
via IFTTT
No comments:
Post a Comment